ജനുവരി 17 മുതല്‍ 23 വരെ മംഗളൂരുവിലും ഉഡുപ്പിയിലുമായി നടക്കുന്ന കർണാടക സംസ്ഥാന ഒളിമ്ബിക്‌സ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ചടങ്ങ് മംഗള സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മംഗളൂരുവില്‍ 12 ഇനങ്ങള്‍, ഉഡുപ്പിയില്‍ 11 ഇനങ്ങള്‍ എന്നിങ്ങനെ ക്രമീകരിച്ചു. 4000ത്തോളം കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കും. മന്നഗുഡ്ഡ യു.എസ് മല്യ ഇൻഡോർ സ്റ്റേഡിയത്തില്‍ ബാസ്‌കറ്റ് ബാള്‍, ഫെൻസിങ് എന്നിവയും മംഗളൂരു നെഹ്‌റു മൈതാനിയില്‍ ഫുട്‌ബാള്‍, ഖോ ഖോ എന്നിവയും നടക്കും.
ഹാൻഡ്ബാള്‍, നെറ്റ്ബാള്‍, വോളിബാള്‍ മത്സരങ്ങള്‍ മംഗള സ്റ്റേഡിയത്തിലും നീന്തല്‍ മത്സരം യെമ്മേക്കരെ സ്റ്റേഡിയത്തിലുമാണ് നടക്കുക. ഭാരോദ്വഹന മത്സരങ്ങള്‍ ഉർവാസ്റ്റോഴ്‌സിലെ അംബേദ്കർ ഭവനിലും ബാഡ്മിന്റണ്‍ ടൂർണമെന്റുകള്‍ കെ.എം.സി അത്താവറിലെ മറീന ഇൻഡോർ സ്റ്റേഡിയത്തിലും വുഷ്, തൈക്വാൻഡോ മത്സരങ്ങള്‍ ഹമ്ബൻകട്ടയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഹാളിലും നടക്കും.
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി, പുതുവത്സരാശംസയുമായി ഫേസ്ബുക്ക് പോസ്റ്റ്
എറണാകുളത്തെ മെഗാനൃത്തസന്ധ്യയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ എറ്റവും പുതിയ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് എഫ് ബി പോസ്റ്റ്.ഉമ താേമസ് എംഎല്‍എയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ടീ അഡ്മിനാണ് ആരോഗ്യവിവരങ്ങള്‍ പോസ്റ്റുചെയ്തത്. പുതുവത്സരത്തിലെ സന്തോഷ വാർത്ത… സെഡേഷൻ കുറച്ചു വരുന്നു, വെന്റിലേറ്റർ സപ്പോർട്ടും.. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു.. എല്ലാവർക്കും പുതുവത്സരാംശകളും നേർന്നിട്ടുണ്ട്.. പ്രാർത്ഥനകള്‍ തുടരുമല്ലോ.. എന്നാണ് പോസ്റ്റ്.
ഉമ താേമസിന്റെ ആരോഗ്യനിലയില്‍ ഇന്നലെത്തന്നെ ആശാവഹമായ പുരോഗതിയുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന ഉമ ഇന്നലെ രാവിലെ കണ്ണുതുറക്കുകയും ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. നട്ടെല്ലിന്റെയും തലയുടെയും പരിക്കിനുള്ള ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന് റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ രാവിലെ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആശുപത്രയിലെത്തിയിരുന്നു.
29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗവിഷൻ സംഘടിപ്പിച്ച മെഗാ നൃത്തസന്ധ്യയ്ക്കിടെ ഉമ വേദിയില്‍ നിന്ന് വീണത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയില്‍ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടായിരുന്നില്ല. സംഭവത്തില്‍ നടി ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കുമെന്നും മൃദംഗവിഷനുമായി ഇരുവർക്കുമുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പരിപാടിയുടെ സാമ്ബത്തിക സ്രോതസ്, പണപ്പിരിവ് എന്നിവയും അന്വേഷണ പരിധിയിലുണ്ട്. നൃത്ത അദ്ധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.