മൈസൂരു : മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ വാഹനങ്ങൾ ആക്രമിച്ച് കവർച്ച പതിവായതോടെ രാത്രിയിലടക്കം പരിശോധന കർശനമാക്കി പോലീസ്.കേരളത്തിൽനിന്നടക്കമുള്ള വാഹനങ്ങൾ ആക്രമണത്തിന് ഇരയായിരുന്നു.ഡിസംബർ 23-ന് മാണ്ഡ്യ താലൂക്കിലെ ബുദനുരു ഗ്രാമത്തിനുസമീപം ഓടിക്കൊണ്ടിരുന്ന കാർ ആക്രമിച്ച് കവർച്ച നടത്തിയിരുന്നു. ഗുട്ടാലുവിലെ ചക്ക വ്യാപാരി വിനോദിൻ്റെ കാർ തടഞ്ഞ് കണ്ണിൽ മുളകുപൊടി എറിഞ്ഞ് 55,000 രൂപയാണ് കവർന്നത്. സംഭവത്തിൽ മാണ്ഡ്യ റൂറൽ പോലീസ് കേസെടുത്തിരുന്നു.
ദേശീയപാതയിലും സർവീസ് റോഡുകളിലും ഇത്തരം കേസുകൾ പതിവായിരിക്കുകയാണ്. മൂന്നുമാസത്തിനിടെ 26 സംഭവങ്ങൾ റിപ്പോർട്ടുചെയ്‌തതായി പോലീസ് പറയുന്നു. മാണ്ഡ്യ ജില്ലയിൽ 14 കേസുകളും രാമനഗര ജില്ലയിൽ 12 കേസുകളും ഉണ്ടായതായി സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.കവർച്ച തടയാൻ പാതയിലെ പ്രധാന സ്ഥലങ്ങളിലും മൈസൂരു, മാണ്ഡ്യ ജില്ലയിലെ സർവീസ് റോഡുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.ടോൾ ഒഴിവാക്കാൻ ഒട്ടേറെ യാത്രക്കാർ ദേശീയപാത ഒഴിവാക്കി സർവീസ് റോഡുകൾ ഉപയോഗിക്കുന്നതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആക്രമണത്തിനിരയാകുന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു.
സർവീസ് റോഡുകളിൽ രാത്രിയാത്ര നടത്തുന്നവർ ജാഗ്രതപാലിക്കണമെന്നും വിജനമായ ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും പോലീസ് അറിയിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. കേരള, കർണാടക അതിർത്തിയിൽ പോലീസ് സുരക്ഷയും പരിശോധനയും കർശനമാക്കിയിട്ടുണ്ട്
മൂന്ന് മക്കളുള്ള 30 കാരി 15 വയസുകാരനെ വിവാഹം കഴിച്ചു!
ബിഹാറിലെ വൈശാലിയില്‍ കൗതുകകരമായ വിവാഹം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മൂന്ന് കുട്ടികളുടെ അമ്മയായ 30 വയസുകാരി ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന 15 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചു.നവവരനൊപ്പമുള്ള യുവതിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദമ്ബതികളുടെ ബന്ധം ജനശ്രദ്ധയും ഒപ്പം വിമര്‍ശനവും നേരിട്ടു. ‘വധു’ സീമ തന്റെ തീരുമാനത്തെ ധൈര്യത്തോടെ പ്രതിരോധിച്ചു.
പാരമ്ബര്യേതര ബന്ധത്തെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകനോട് അവര്‍ ആത്മവിശ്വാസത്തോടെ ഇങ്ങനെ മറുപടി നല്‍കി: ”പ്യാര്‍ കാര്‍തേ ദി, കാര്‍ ലിയേ ഷാദി, ഇസ്‌മേ ഗലാത് ക്യാ ഹേ?” (ഞങ്ങള്‍ പ്രണയത്തിലായിരുന്നു, അതിനാല്‍ ഞങ്ങള്‍ വിവാഹിതരായി. അതില്‍ എന്താണ് തെറ്റ്? ) അവളുടെ അനുതാപമില്ലാത്ത പ്രതികരണം സ്‌നേഹം, പ്രായം, സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.ആണ്‍കുട്ടിയുടെ പ്രായവും അപൂര്‍ണമായ വിദ്യാഭ്യാസവും ചൂണ്ടിക്കാട്ടി പലരും വീഡിയോയുടെ കമന്റ് ബോക്‌സില്‍ വിവാഹം അനുചിതമെന്നു വിമര്‍ശിച്ചു.