ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വ്യാജ റിട്ടേണ്‍ സംവിധാനത്തിലൂടെ 69 ലക്ഷം രൂപ കബളിപ്പിച്ചെന്ന കേസ് റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി.വിലകൂടിയ104 ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയാണ് റിട്ടേണ്‍ സേവനം ദുരുപയോഗം ചെയ്തത്. യഥാർത്ഥ ഉല്‍പ്പന്നത്തിനു പരകം വ്യജ ഉല്‍പ്പന്നം തിരികെ നല്‍കുകയായിരുന്നു.ബെംഗളൂരു സ്വദേശികളായ സൗരീഷ് ബോസ് (39), ദീപാൻവിത ഘോഷ് (54) എന്നിവർക്കെതിരെയാണ് കേസ്.
2016-നും 2017-നും ഇടയില്‍ ടെലിവിഷനും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ വിലകൂടിയ ഇലക്ട്രോണിക് ഉല്പന്നങ്ങള് ഓർഡർ ചെയ്ത് യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്കു പകരം വ്യാജ റിട്ടേണുകളിലൂടെ കമ്ബനിയെ കബളിപ്പിച്ചെന്നാണ് പരാതി.ആമസോണ്‍ ലോജിസ്റ്റിക്സ്, ആമസോണ്‍ ട്രാൻസ്പോർട്ടേഷൻ സർവീസസ് ഉദ്യോഗസ്ഥർ നല്കിയ പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി ബെംഗളൂരു ഹെന്നൂർ പൊലീസാണ് പ്രതികള്‍ക്കെതിരെ കേസേടുത്തത്.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെയും ഓണ്‍ലൈൻ തട്ടിപ്പുകളുടെയും എണ്ണത്തില്‍ വലിയ തോതില്‍ വ്യാപനമുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭയനാകമായ തോതിലാണ് ഇത്തരം തട്ടിപ്പുകളുടെ വ്യാപനമുണ്ടാകതുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.പരമ്ബരാഗത കവർച്ചാ രീതികളെ പൂണ്ണമായും മാറ്റിമറിക്കുന്ന പ്രവർത്തനരീതിയാണ് കേസില്‍ ഉണ്ടായത്. ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ പരമ്ബരാഗത കുറ്റകൃത്യങ്ങളെ മറികടന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങള്‍ അതിരുകള്‍ക്കപ്പുറമാണ്, കോടതി പറഞ്ഞു.