Home Featured അസം യുവതിയുടെ കൊല: മലയാളി ആരവിനായി രണ്ട് അന്വേഷണ സംഘം; മൂന്നാം ദിവസവും പിടികൂടാനായില്ല

അസം യുവതിയുടെ കൊല: മലയാളി ആരവിനായി രണ്ട് അന്വേഷണ സംഘം; മൂന്നാം ദിവസവും പിടികൂടാനായില്ല

by admin

ബംഗളൂരുവില്‍ കാമുകിയായ അസം യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോയ കണ്ണൂർ സ്വദേശിയായ ആരവ് അനയ്നെ കണ്ടെത്താനാകാതെ പൊലീസ്.മൂന്നാം ദിവസവും ആരവിനെക്കുറിച്ച്‌ വിമരില്ല. യുവാവിനെ കണ്ടെത്താനായി രണ്ട് അന്വേഷണ സംഘങ്ങളാണ് കർണാടക പൊലീസ് രൂപീകരിച്ചിട്ടുള്ളത്.ഒരു സംഘം ആരവ് പോയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂരിലെ വീട്ടില്‍ അന്വേഷണ സംഘം എത്തിയിരുന്നു. ആരവിന്‍റെ മുത്തച്ഛൻ മാത്രമാണ് ഇവിടെയുള്ളത്. ആരവിന് കണ്ണൂരില്‍ കാര്യമായ സുഹൃദ് വലയമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്തമാക്കുന്നു. മറ്റൊരു അന്വേഷ സംഘം ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

അസം സ്വദേശിനി മായ ഗൊഗോയാണ് (26) കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിര നഗറിലെ റോയല്‍ ലിവിങ്സ് അപ്പാർട്മെന്‍റിലാണ് കൊല നടന്നത്. ശനിയാഴ്ചയാണ് ഇവർ സർവിസ് അപ്പാർട്മെന്‍റില്‍ മുറിയെടുത്തത്. അന്ന് രാത്രി ആരവ് യുവതിയുടെ ദേഹമാസകലം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചോരവാർന്നാണ് യുവതിയുടെ മരണം. കൊല നടത്തിയ ശേഷം ആരവ് ദിവസം മുഴുവൻ ആ മുറിയില്‍ തന്നെ കഴിഞ്ഞു. പിറ്റേന്ന് ഞായറാഴ്ച വൈകീട്ടോടെ അപ്പാർട്മെന്‍റിന് പുറത്തുപോയ ഇയാള്‍ പിന്നീട് മടങ്ങി വന്നിട്ടില്ല.അപ്പാർട്മെന്‍റിലേക്ക് ഇരുവരും ഒരുമിച്ചെത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എച്ച്‌.എസ്.ആർ ലേഔട്ടിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയാണ് മായ ഗൊഗോയി.

You may also like

error: Content is protected !!
Join Our WhatsApp Group