Home Featured ഇരുമ്ബയിര് കടത്തിയ കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ്

ഇരുമ്ബയിര് കടത്തിയ കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ്

by admin

കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ. ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്ബയിര് കടത്തിയ കേസിലാണ് കോണ്‍ഗ്രസ് എംഎല്‍എയെ ശിക്ഷിച്ചിരിക്കുന്നത്.തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ അടക്കം മറ്റ് 6 പേർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം സതീഷ് കൃഷ്ണ സെയില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ സിബിഐ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി.2010-ലാണ് ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതി നടന്നത്. 60,000 കോടി വിലവരുന്ന ഏകദേശം 7.74 ദശലക്ഷം ടണ്‍ ഇരുമ്ബയിര് ബിലികേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് കേസ്. സമാനമായ രീതിയിലുള്ള ആറ് കേസുകളും എംഎല്‍എയുടെ പേരിലുണ്ട്.

ക്രൂരത… ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി മര്‍ദ്ദിച്ചു

യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചു.ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാദരി ഗ്രാമത്തിലെ ബാബ കബുതാര എന്നയാള്‍ക്കാണ് മർദ്ദനമേല്‍ക്കേണ്ടി വന്നത്. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദ്ദിച്ചത്. ഗ്രാമത്തിലെ സ്വാധീന ശക്തിയുള്ള ചിലരാണ് മർദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും റിപ്പോർട്ടുകളുണ്ട്. കൃഷിയിടത്തില്‍ കടല പറിക്കുന്നതിനിടെ നാല് പേരെത്തി കബുതാരയെ കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു.

ഇയാളുടെ കൈയും കാലും ബന്ധിച്ച്‌ മരത്തില്‍ തലകീഴാ്യി കെട്ടിത്തൂക്കി. തുടർന്ന് വായില്‍ വെള്ളം നിറച്ച്‌ മർദ്ദിച്ചു. ദയക്കായി കബുതാര കേണുവെങ്കിലും ഇത് ചെവിക്കൊള്ളാൻ അക്രമികള്‍ തയാറായില്ല. പിന്നീട് ഇയാളുടെ തല മൊട്ടയടിച്ച്‌ ഗ്രാമത്തില്‍ പ്രദിക്ഷിണം ചെയ്യിക്കുകയും ചെയ്തു. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് എക്സിലൂടെ പ്രതികരിച്ചു.

ജംഗിള്‍ രാജാണ് യു.പിയില്‍ നിലനില്‍ക്കുന്നത്. ആളുകളുടെ അത്മാഭിമാനത്തിന് അവിടെ വിലയില്ലാതായിരിക്കുന്നു. സാധാരണക്കാരെ സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ല. കന്നുകാലികളേയും ക്രിമിനലുകളേയും മാത്രമാണ് യു.പി സർക്കാർ സംരക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം, സംഭവത്തില്‍ ലോക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പ്രതികളാണ് കേസുമായി ബന്ധപ്പെട്ട ഉള്ളതെന്നാണ് യു.പി പൊലീസ് അറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും യു.പി പൊലീസ് പറഞ്ഞു .

You may also like

error: Content is protected !!
Join Our WhatsApp Group