ബെംഗളൂരു : ബെംഗളൂരു മാറത്തഹള്ളിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു.പുനലൂർ കല്ലാർ നെല്ലിപ്പള്ളി വേങ്ങവിള വീട്ടിൽ രോഹൻ ജയകൃഷ്ണൻ (21) ആണ് മരിച്ചത്.വെള്ളിയാഴ്ച വെളുപ്പിന് 3.30-ന് ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.അച്ഛൻ: ജയകൃഷ്ണൻ. അമ്മ: സോണിയ. സഹോദരങ്ങൾ: ഡാമിയൻ, ഷാന്നെൻ, ആഷിക, ഡാരൻ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തുവരുകയായിരുന്നു രോഹൻ. ബാനസവാടിയിലായിരുന്നു താമസം.മൃതദേഹം സി.വി. രാമൻ നഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇത്രയേയുള്ളൂ ജീവിതം’, സുഹൃത്തുക്കളുമായി ചിരിച്ചും സംസാരിച്ചും ഇരുന്ന യുവാവ് കുഴഞ്ഞു വീണു, തല്‍ക്ഷണം മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മധ്യപ്രദേശിലെ രേവയില്‍ ഒരു യുവാവിന്റെ മരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നത്. ഈ സംഭവത്തിൻ്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.യുവാവ് സുഹൃത്തുക്കളോടൊപ്പം ഇരുന്ന് തമാശ പറയുകയായിരുന്നു. ഇതിനിടയില്‍ സ്റ്റൂളില്‍ നിന്ന് വീണു തല്‍ക്ഷണം മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചതെന്നാണ് സൂചന.രേവ നഗരത്തിലെ തന്നെ സിർമൗർ കവലയാണ് സംഭവം. ഇന്നലെ, ബജ്റംഗ് നഗർ നിവാസിയായ പ്രകാശ് സിംഗ് ബാഗേല്‍, കവലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടയില്‍ സുഹൃത്തുക്കളുമായി തമാശ പറയുകയായിരുന്നു.
അപ്പോള്‍ പെട്ടെന്ന് നിലത്തുവീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒക്ടോബർ 20 നാണ് ഈ സംഭവം നടന്നതെന്ന് പറയപ്പെടുന്നു, ഇതിൻ്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പ്രകാശ് സിംഗ് ബാഗേല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നുവെന്നാണ് വിവരം. അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രകാശ് കാലിടറി നിലത്തുവീണു. സ്ഥലത്തുണ്ടായിരുന്ന കൂട്ടുകാർക്ക് കാര്യം മനസിലാകും മുമ്ബേ അയാള്‍ മരിച്ചു. സുഹൃത്തുക്കള്‍ ഉടൻ തന്നെ പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.