താന്‍ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് നടന്‍ ബാല. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണെന്ന വിവരം ബാല വ്യക്തമാക്കിയിട്ടില്ല. നിയമപരമായി വീണ്ടും വിവാഹിതനാകും. തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ വരരുതെന്നും ബാല വ്യക്തമാക്കി.തന്റെ നാലാം വിവാഹത്തെ കുറിച്ചാണ് ബാല സംസാരിച്ചത്. ഗായിക അമൃതയ്ക്ക് മുമ്പ് ഒരു കന്നടക്കാരിയായ പെണ്‍കുട്ടിയെയാണ് ബാല വിവാഹം ചെയ്തു. അമൃത തന്നെയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു, എന്നാല്‍ അത് വൈകിയാണ് താന്‍ അറിഞ്ഞത് എന്നായിരുന്നു അമൃത പറഞ്ഞത്.
അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല മൂന്നാമത് വിവാഹം ചെയ്തത്. എലിസബത്തുമായി വേര്‍പിരിഞ്ഞു എന്നാണ് വിവരം. എങ്കിലും ഇവരുടെ വിവാഹമോചനത്തെ കുറിച്ച് ബാലയോ എലിസബത്തോ വ്യക്തമാക്കിയിട്ടില്ല.അതേസമയം, മുന്‍ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. മകളെ കാണാന്‍ തന്നെ അനുവദിക്കാറില്ലെന്ന് പറഞ്ഞതോടെ, ബാലയുടെ മകള്‍ തന്നെ നടനെതിരെ രംഗത്തെത്തിയിരുന്നു. അമ്മയെയും തന്നെയും ഉപദ്രവിക്കുന്ന അച്ഛനെ സ്‌നേഹിക്കാന്‍ കാരണങ്ങളില്ല എന്നായിരുന്നു മകള്‍ പറഞ്ഞത്.
മുന്‍ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തത്. പിന്നാലെ നടന് ജാമ്യവും ലഭിച്ചിരുന്നു.
രഹസ്യമായി കാണാനെത്തിയ ആണ്‍സുഹൃത്തിനെ ഇരുമ്ബ് പെട്ടിയിലാക്കി ഒളിപ്പിച്ച് യുവതി; പിന്നീട് സംഭവിച്ചത് വൈറല്‍, വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഒരു പെണ്‍കുട്ടി തന്റെ ആണ്‍സുഹൃത്തിനെ ഇരുമ്ബ് പെട്ടിയിലാക്കി ഒളിപ്പിച്ചതായി കാണിക്കുന്നു.വീട്ടുകാരറിയാതെ തന്നെ രഹസ്യമായി കാണാനെത്തിയ കാമുകനെയാണ് ഇരുമ്ബ് പെട്ടിക്കുള്ളില്‍ അടച്ച് ഭദ്രമാക്കി വെച്ചത്.ഒഡിഷയിലാണ് സംഭവം. എന്നാല്‍ വീഡിയോ ചിത്രീകരിച്ച സ്ഥലത്തേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും വീഡിയോ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കുഞ്ഞ് പെട്ടിക്കുള്ളില്‍ ഒളിച്ചിരിക്കേണ്ടി വന്ന യുവാവിന്റെ ദുരനുഭവവും ഇന്നത്തെ കാലത്തെ കമിതാക്കളുടെ അവസ്ഥയും എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് വീട്ടുകാര്‍ യുവതിയുടെ മുറി പരിശോധിക്കാന്‍ തുനിഞ്ഞത്. അപ്പോഴാണ് ഒരു മൂലയില്‍ വെച്ചിരിക്കുന്ന ഇരുമ്ബ് പെട്ടിയേക്കുറിച്ച് സംശയം തോന്നുന്നത്. അത് തുറക്കാന്‍ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ ആദ്യം വഴങ്ങാതിരുന്ന യുവതി സമ്മര്‍ദ്ദം താങ്ങാനാവാതെ തുടര്‍ന്ന് ഇരുമ്ബ് പെട്ടി തുറന്നു. അതിനകത്താണ് യുവതിയുടെ കാമുകനെ എല്ലാവരും കാണുന്നത്.
പെട്ടി തുറക്കുന്ന വീഡിയോ എടുക്കുന്നതിന് വീട്ടുകാരോട് യുവതി ദേഷ്യപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. യുവാവിനെ കൈകാര്യം ചെയ്യാന്‍ വീട്ടുകാര്‍ മുന്നോട്ട് വരുമ്ബോള്‍ യുവതി തന്റെ കൈകള്‍ വിടര്‍ത്തി തടയുന്നതും വൈറലായ ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് തങ്ങള്‍ വിവാഹിതരാണെന്നാണ് യുവതി ഒഡിയ ഭാഷയില്‍ വീട്ടുകാരോട് പറയുന്നത്. രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.