നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരംജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍ നടന്ന തീവണ്ടിയപകടം അട്ടിമറിയാണോ എന്ന് സംശയം; റെയില്‍പ്പാളത്തില്‍ ചുറ്റികയുപയോഗിച്ച് കേടുവരുത്തിയതായി സംശയമെന്ന് എന്‍ഐഎ
തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ മനപൂര്‍വ്വമുള്ള അട്ടിമറിയാണോ എന്ന് സംശയം.റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായി എന്‍ഐഎ സംശയിക്കുന്നു. കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോ എന്‍ഐഎ പുറത്തുവിട്ടു.തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളും ജിഹാദി സംഘങ്ങളും ശ്രമങ്ങള്‍ നടത്തുന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഐഎയും അപകടം നടന്നയുടന്‍ സ്ഥലം സന്ദര്‍ശിച്ചത്.മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്.
അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.സെപ്തംബര്‍ 22ന് പൊന്നേരി എന്ന സ്ഥലത്തും ഇതേ രീതിയിലുള്ള അട്ടിമറിശ്രമം നടന്നതായി പൊലീസ് പറയുന്നു. ഇപ്പോള്‍ അപകടം നടന്ന കവരൈപ്പേട്ടൈയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് പൊന്നേരി. അവിടുത്തെ സിഗ്നല്‍ ബോക്സ് അടക്കം അട്ടിമറിക്കാന്‍ എടുത്തുമാറ്റിയിരുന്നു.
കവരൈപ്പേട്ടൈയില്‍ യാത്രാതീവണ്ടി പാളം മാറിയോടി ചരക്ക് തീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു. 13 കോച്ചുകള്‍ ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റി. രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ഉന്നതതല അന്വേഷണത്തില്‍ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 16 മണിക്കൂറുകള്‍ എടുത്താണ് പാളം നേരെയാക്കിയത്.ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ അതേ രീതിയിലുള്ള അപകടമാണ് കവരൈപ്പേട്ടൈയിലും ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി വന്നിടിച്ചാണ്‌അവിടെയും അപകടം ഉണ്ടായത്. ബാലസോറില്‍ അന്ന് 293 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഇവിടെ യാത്രാ തീവണ്ടി വേഗം കുറവായിരുന്നതിനാല്‍ അപകടം ഗൗരവമായില്ല.