ഇരിങ്ങാലക്കുട, തൃശൂർ, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.ഈ റൂട്ടിലെ പ്രധാന സർവീസുകളിലൊന്നായ ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവ്വീസിന്‍റെ സമയക്രമത്തില്‍ മാറ്റം. ഒക്ടോബർ 11 മുതല്‍ നിലവിലെ സമയക്രമം മാറും. പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല, മറിച്ച് മറ്റു സ്റ്റോപ്പുകളിലെ സമയത്തിനാണ് മാറ്റം.പുതുക്കിയ സമയമനുസരിച്ച് വൈകിട്ട് 6.15 ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെട്ട് പുറപ്പെട്ട്- തൃശൂർ – ഷൊർണൂർ – പട്ടാമ്ബി – പെരിന്തല്‍മണ്ണ – മഞ്ചേരി – അരീക്കോട് – മുക്കം – താമരശ്ശേരി – പെരിന്തല്‍മണ്ണ – മഞ്ചേരി – താമരശ്ശേരി – കല്‍പ്പറ്റ – മാനന്തവാടി – കുട്ട – മൈസൂർ വഴി ബാംഗ്ലൂർ എത്തും.
ഇരിങ്ങാലക്കുട-ബാംഗ്ലൂർ കെ എസ് ആർ ടി സി സ്വിഫ്റ്റ്
6.15 ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെട്ട് 13 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 07:45 ന് ബസ് ബാംഗ്ലൂരില്‍ എത്തും. സാധാരണ ദിവസങ്ങളില്‍ 814 രൂപയാണ് ടിക്കറ്റ് നിരക്ക്.
6.15 PM- ഇരിങ്ങാലക്കുട
7.15 PM- തൃശൂർ
9.50 PM- പെരിന്തല്‍മണ്ണ
10.35 PM- മഞ്ചേരി
11.00 PM- അരീക്കോട്
11.20 PM- മുക്കം
11.50 PM- താമരശ്ശേരി
12.50 AM- കല്പറ്റ
01.35 AM-മാനന്തവാടി
05.25 AM- മൈസൂർ0
7.45 AM- ബാംഗ്ലൂർ.
ബാംഗ്ലൂർ – ഇരിങ്ങാലക്കുട കെ എസ് ആർ ടി സി സ്വിഫ്റ്റ്
ബാംഗ്ലൂരില്‍ നിന്ന് തിരികെ ഉച്ചകഴിഞ്ഞ് 03.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 03:10 ന് ഇരിങ്ങാലക്കുട എത്തും. 11 മണിക്കൂര്‍ 55 ആണ് യാത്രാ സമയം. 668 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂർ-ഗുണ്ടല്‍പേട്ട്-നിലമ്ബൂർ-പെരിന്തല്‍മണ്ണ വഴിയാണ് സർവീസ്.
14:30 PM ബാംഗ്ലൂർ (ശാന്തിനഗർ)
03.15 PM ബാംഗ്ലൂർ (സാറ്റലൈറ്റ്)
05.50 PM മൈസൂർ
06.50 PM ഗുണ്ടല്‍പേട്ട്
11.10 PM നിലമ്ബൂർ
12.20 AM പെരിന്തല്‍മണ്ണ
02.25 AM
തൃശ്ശൂർ03.10 AM ഇരിങ്ങാലക്കുട എന്നിവയാണ് സ്റ്റോപ്പുകള്‍.