ബെംഗളൂരു : ബെംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായ യുവതി അഞ്ചുനിലക്കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനി ഗൗതമി ബോജനപ്പയാണ് (25) മരിച്ചത്.വൈറ്റ്ഫീൽഡ് പ്രശാന്ത് ലേ ഔട്ടിൽ യുവതി താമസിക്കുന്ന പേയിങ് ഗസ്റ്റ് കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മരണത്തിൽ തനിക്കുമാത്രമാണ് ഉത്തരവാദിത്വമെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായും അറിയിച്ചു.ബെംഗളൂരുവിലെ പ്രമുഖ ഐ.ടി. സ്ഥാപനപത്തിൽ രണ്ടരവർഷമായി സോഫ്റ്റ്വേർ ഡിവലപ്പറായി ജോലിചെയ്യുകയായിരുന്നു. ഇവരുമായി ബന്ധംപുലർത്തിയ ആളുമായുള്ള പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് കരുതുന്നു. ഗൗതമിയുടെ സഹോദരന്റെ പരാതിപ്രകാരം വൈറ്റ് ഫീൽഡ് പോലീസ് കേസെടുത്തു.
കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്ബുവടിയും ഉപയോഗിച്ച് മര്‍ദ്ദിച്ചു; നിലത്തുകിടത്തി ചവിട്ടി, നഗ്നചിത്രം പകര്‍ത്തി; ബെംഗളുരുവില്‍ മലയാളിയായ നഴ്സിംഗ് വിദ്യാര്‍ത്ഥി ഇരയായത് ക്രൂരപീഡനത്തിന്
ബെംഗളുരുവില്‍ നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജൻറുമാരുടെ നേതൃത്വത്തിലുള്ള സംഘം നഴ്സിംഗ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയില്‍ ഷിജിയുടെ മകൻ എസ്. ആദില്‍(19) ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ബെംഗളുരുവിലെ സുശ്രുതി നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് ആദില്‍.നാലുമണിക്കൂറോളം ഏജൻറുമാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി എന്നാണ് പരാതി. ആദില്‍ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കാലിനാണ് ഗുരുതര പരിക്ക്.
സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഏജൻറുമാരുടെ ഓഫിസിലെത്തിയ ആദിലിനെ കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്ബുവടിയും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പിന്നീട് നിലത്തുകിടത്തി ചവിട്ടി, നഗ്നചിത്രം പകർത്തുകയും ചെയ്തു.മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ഇത് വിതരണം ചെയ്യുന്ന ഏജൻറാണെന്നും മുദ്രപ്പത്രത്തില്‍ എഴുതിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. അവശനായ ആദിലിനെ മർദിച്ചവർതന്നെ ഹോസ്റ്റലില്‍ എത്തിക്കുകയായിരുന്നു.