ബെംഗളുരു: സോലദേവനഹള്ളിയില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ തൂക്കുപാലം എംജി മന്ദിരത്തില്‍ ദേവനന്ദൻ (24) ആണ് മരിച്ചത്.സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
പിന്നീട് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഗേവനന്ദൻ ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
വീട്ടില്‍ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
വീട്ടില്‍ വൈകിയെത്തിയതിന് മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥിയായ അശോകൻ (18) ആണ് ആത്മഹത്യ ചെയ്തത്.ഞായറാഴ്ച്ച പ്രാദേശിക തടാകത്തില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ സുഹൃത്തുക്കളോടൊപ്പം പോയ അശോകൻ രാത്രി ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്.
യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ ശകാരിച്ചു. മനംനൊന്ത് മുറിയിലേക്ക് പോയ അശോകൻ തൂങ്ങി മരിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ സൂററാം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ഭാരതീയ ന്യായ് സനാഹിതയുടെ സെക്ഷൻ 194, 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.