Home Featured ബംഗളൂരു: 17.5 ലക്ഷം രൂപയുടെ പട്ടുസാരികള്‍ കവർന്നു ;നാല് സ്ത്രീകൾ അറസ്റ്റിൽ

ബംഗളൂരു: 17.5 ലക്ഷം രൂപയുടെ പട്ടുസാരികള്‍ കവർന്നു ;നാല് സ്ത്രീകൾ അറസ്റ്റിൽ

ബംഗളൂരു: ഏകദേശം 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികള്‍ മോഷ്ടിച്ച കേസില്‍ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ ബി.ദയാനന്ദ പറഞ്ഞു. ജെ.പി നഗറിലെ സില്‍ക്ക് കടയിലാണ് സംഭവം.നാല് സ്ത്രീകളും മറ്റു രണ്ടുപേരും ജെ.പി നഗറിലെ ഒരു പട്ടുകടയിലെത്തി തൊഴിലാളികളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.

പിന്നീട് 18 സാരികളുമായി കടക്കാൻ ശ്രമിക്കവെ, ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാർ തടഞ്ഞുനിർത്തി ചോദ്യംചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ജെ.പി നഗറിലെയും ജയനഗറിലെയും മറ്റു കടകളിലും സമാനമായ മോഷണങ്ങളില്‍ ഈ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഇവരില്‍നിന്ന് മൊത്തം 38 സാരികള്‍ വീണ്ടെടുത്തു. കേസില്‍ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടുപേർക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് കമീഷണർ കൂട്ടിച്ചേർത്തു.

ഭര്‍ത്താവിനെയും മകനെയും വണ്ടി ഇടിപ്പിക്കും, പാമ്ബിനെ കൊണ്ട് കൊത്തിക്കും’; പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയര്‍ന്നുവെന്ന് പരാതിക്കാരി

പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയർന്നിരുന്നുവെന്ന് നിവിൻ പോളിക്കെതിരായി പാരാതി നല്‍കിയ യുവതി.ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി യുവതി പറഞ്ഞു.ഭർത്താവിനെയും മകനെയും വണ്ടി ഇടിപ്പിച്ച്‌ കൊല്ലുമെന്നും പാമ്ബിനെകൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവതി പറയുന്നത്. നിവിൻ പോളിയുടെ ഗ്യാങ്ങാണ് ഭീഷിണിപെടുത്തിയതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. തിരുവനന്തപുരത്ത് പരാതി നല്‍കിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറയുന്നു.

ഹണിട്രാപ്പ് പ്രതികളാണെന്നും ക‍ഞ്ചാവ് ദമ്ബതികളെന്നും പറഞ്ഞായിരുന്നു വ്യാജ പ്രചാരണം നടത്തിയതെന്ന് യുവതി പറഞ്ഞു.സിനിമയില്‍ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മയക്കുമരുന്നുകള്‍ നല്‍കി അബോധാവസ്ഥയിലാണ് തന്നെ ദുബായില്‍ നിർത്തിയിരുന്നതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി കേസില്‍ ആറാം പ്രതിയാണ്. നിർമ്മാതാവ് എകെ സുനില്‍ രണ്ടാം പ്രതി.

കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കേസില്‍ ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് മറ്റ് പ്രതികള്‍. ഐപിസി 376 ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group