ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിലെ വെള്ളം ശുദ്ധീകരിച്ചാലും കുടിക്കാൻ യോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു കോർപ്പറേഷന്റെ കീഴിലുള്ള 110 തടാകങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് പഠനം നടത്തിയത്. പ്രധാന തടാകങ്ങളായ അൾസൂർ, മഡിവാള, യെഡിയൂർ, വർത്തൂർ, ബെലമ്പൂർ, ഹെബ്ബാൾ, പുട്ടെനഹള്ളി തുടങ്ങിയ തടാകങ്ങളിലെ വെള്ളവും കുടിക്കാൻ യോഗ്യമല്ല.
വന്യജീവികളുടെ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ‘ഡി’വിഭാഗത്തിലാണ് തടാകങ്ങൾ ഉൾപ്പെടുന്നത്. നഗരത്തിലെ ഭൂരിഭാഗം തടാകങ്ങളിലും മലിനജലം നിറഞ്ഞനിലയിലാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലും വേണ്ടത്ര ഫലംചെയ്യുന്നില്ല.
ഉരുകുന്ന സഹാറയില്‍ ഒളിച്ച ലോകത്തിലെ ഏറ്റവും വലിയ തടാകം; ആ പ്രതിഭാസത്തിന്റെ കാരണം! |
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഏറ്റവും കൂടുതല്‍ ചൂടുള്ള മരുഭൂമി, ഏറ്റവും കാഠിന്യമേറിയ കാലാവസ്ഥയുള്ള പ്രദേശം… തുടങ്ങി വിശേഷണങ്ങളേറെയാണ് സഹാറയ്ക്ക്.ലോകത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം കൂടിയാണിത്. കൃത്യമായി പറഞ്ഞാല്‍ സഹാറയുടെ പാതി ഭാഗത്തും വർഷത്തില്‍ ഒരു ഇഞ്ചില്‍ താഴെ മാത്രമാണു മഴ ലഭിക്കുന്നത്. ഇത്തരമൊരു പ്രദേശത്ത് ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ തടാകമുണ്ടായിരുന്നു, അവിടെ ജനങ്ങള്‍ക്ക് ആവശ്യംപോലെ വെള്ളം ലഭിച്ചിരുന്നു,
കൃഷിയും മീൻപിടിത്തവും കച്ചവടവുമെല്ലാം ഈ തടാകത്തെ ആശ്രയിച്ചു നടന്നിരുന്നു, ഹിപ്പോപൊട്ടാമസും മുതലയുമെല്ലാം തടാകത്തില്‍ പുളച്ചുനടന്നിരുന്നു എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ… എന്നാല്‍ വിശ്വസിക്കണമെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പറയുന്നത്. ആയിരക്കണക്കിനു വർഷം മുൻപ് സഹാറയില്‍ വമ്ബനൊരു തടാകമുണ്ടായിരുന്നതായി നാസ വാദിക്കുന്നതാകട്ടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ നിരത്തിയാണ്.,
നോർത്ത്-സെൻട്രല്‍ ആഫ്രിക്കയില്‍ ഏകദേശം നാലു ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്തായിരുന്നു മെഗാ ചാഡ് എന്നു പേരിട്ട ഈ തടാകം. അതായത്, ഇന്നു ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടലിനേക്കാളും വലുത്. 3.71 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് കാസ്പിയൻ കടലിന്റെ വലുപ്പം. പഴയകാലത്തെ മെഗാ ചാഡിന്റെ ചെറിയൊരു ഭാഗം ഇപ്പോഴും ആഫ്രിക്കയിലുണ്ട്. ചാഡ് തടാകം എന്നാണ് അതറിയപ്പെടുന്നത്. മെഗാ ചാഡിന്റെ ഒരു നിഴല്‍ മാത്രമാണിതെന്നാണ് ഗവേഷകരുടെ വാക്കുകള്‍.
ഏകദേശം 7000 വർഷം മുൻപാണ് മെഗാ ചാഡ് തടാകം ഇന്നുകാണുന്ന അവസ്ഥയിലേക്കു മാറിയത്. ചൂടേറി, മണല്‍നിറഞ്ഞ് ലോകത്തില്‍ ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമായി സഹാറ എങ്ങനെ മാറിയെന്നു ഗവേഷകർ വർഷങ്ങളായി പഠിക്കുന്നുമുണ്ട്. നാസയുടെ ചിത്രങ്ങളാണ് അതില്‍ ഏറെ സഹായിക്കുന്നതും. ഭൂമിയിലെ കാഴ്ചകളുടെ അതീവ വ്യക്തതയുള്ള ചിത്രങ്ങള്‍ പകർത്താൻ നാസ തയാറാക്കിയ ഷട്ടില്‍ റഡാർ ടോപ്പോഗ്രഫി മിഷനിലൂടെയാണ് (എസ്‌ആർടിഎം) മെഗാ ചാഡിന്റെ തീരഭാഗങ്ങളും ആഴവും ഉള്‍പ്പെടെ പകർത്തിയത്.