ബെംഗളൂരു: മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഒരു കാലഘട്ടത്തില്‍ നിന്ന് പതിയെ മുക്തരാകുകയാണ് ലോകം. മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം വിലക്കിയിരുന്ന ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റുകള്‍ ഇപ്പോള്‍ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ്.മോഷണം തന്നെയാണ് നഗരത്തിലെ പ്രധാന സൂപ്പർമാർക്കറ്റുകളില്‍ പലരെയും ഈ തീരുമാനത്തില്‍ എത്തിച്ചത്.മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തില്‍ മോഷണം നടക്കുന്നുണ്ടെന്നാണ്, ബെംഗളൂരുവിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരൻ പറയുന്നത്.
കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി മാസ്ക് മാറിയെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ഒരു മാസത്തിനുള്ളല്‍ തങ്ങളുടെ രണ്ടു സൂപ്പർമാർക്കറ്റുകളില്‍ നിന്നായി മൂന്നു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാരനായ രാജേഷ് ആരാധ്യ പറഞ്ഞു. മോഷണങ്ങള്‍ പതിവായതോടെ തങ്ങളുടെ സ്ഥാപനങ്ങളില്‍ മാസ്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘താൻ ജോലി ചെയ്യുന്ന ഔട്ട്ലെറ്റില്‍ നിന്ന് മാത്രമായി ഏകദേശം 1.2 ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. സ്ഥാപനത്തില്‍ വലിയ തുക ചിലവഴിച്ച് സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മാസ്ക് ധാരിച്ചെത്തുന്ന കള്ളന്മാർക്കു മുന്നില്‍ സിസിടിവികള്‍ വെറും നോക്കുകുത്തിയാണ്. മുഖം മൂടി ധിരച്ചെത്തുന്നവർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആഴ്ചാവസാനം നടക്കുന്ന ഓഡിറ്റിങ്ങിലാണ് മോഷണ വിവരം പുറത്തറിയുന്നത്.ബാഗിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് മോഷ്ടാക്കള്‍ സാധനങ്ങള്‍ കടത്തുന്നത്.
വലിയ സൂപ്പർമാർക്കറ്റുകളില്‍ ബാഗുകള്‍ അകത്തേക്ക് കയറ്റില്ല. എന്നാല്‍ ചെറിയ സ്ഥാപനങ്ങളിലെ സ്ഥിതി നേരെമറിച്ചാണ്. മോഷണ ശേഷം എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങളും മോഷ്ടാക്കള്‍ സ്ഥാപനത്തില്‍ നിന്ന് വാങ്ങും. അതുകൊണ്ടു തന്നെ ആർക്കും സംശയവും ഉണ്ടാവില്ല.1000- 2000 രൂപയുടെ സാധനങ്ങള്‍ വീതമായിരിക്കും ഓരോ തവണയും മോഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ പരാതിപ്പെട്ടാല്‍ പൊലീസും കാര്യമായ അന്വേഷണം നടത്താറില്ല.
ഒരിക്കല്‍ മോഷണം നടത്തിയവർ തിരികെ അതേ സ്ഥാപനത്തില്‍ വീണ്ടും വരുന്നതും അപൂർവമാണ്,’ ജീവനക്കാരൻ പറഞ്ഞു.അടുത്തിടെ നടന്ന പല മോഷണ കേസുകളിലും, മറ്റു കുറ്റകൃത്യങ്ങളിലും മാക്സ് മറയാക്കുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ചെറിയ മോഷണങ്ങള്‍ക്കു പുറമോ, രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനക്കേസ് പോലുള്ള വലിയ കുറ്റകൃത്യങ്ങളിലും പ്രതികള്‍ മാസ്ക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കള്ളന്മാരുടെ യൂണിഫോമായി മാസ്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഒന്നല്ല രണ്ടല്ല, ചൈനയുടെ ആകാശത്ത് ഒന്നിച്ചുദിച്ചത് ഏഴ് സൂര്യൻ, വാ പൊളിച്ച് ശാസ്ത്രലോകം,
ഇക്കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രങ്ങള്‍ ചൈനീസ് വാന നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച് നില്‍ക്കുന്ന ചിത്രം കണ്ടാണ് ശാസ്ത്രജ്ഞർ മൂക്കത്ത് വിരല്‍ വച്ചത്.ചെംഗ്ഡുവിലെ ഒരു ആശുപത്രിയില്‍ വച്ച് മിസ് വാങ് എന്ന സ്ത്രീ കഴിഞ്ഞ മാസം ആദ്യം ചിത്രീകരിച്ച ഒരു വൈറല്‍ വീഡിയോയിലാണ് അതിശയകരമായ കാഴ്ച പകർത്തിയത്.നിമിഷനേരംകൊണ്ട് ഈ ദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ പ്രചരിച്ചു. ഒരേ നിരയില്‍ ഉദിച്ചുയർന്ന നില്‍ക്കുന്ന ഏഴ് സൂര്യന്മാർ.
ഓരോന്നും പ്രകാശിക്കുന്ന തീവ്രതയില്‍ വ്യത്യാസമുണ്ട്. ഒരുമിനിറ്റോളം നീണ്ടു നില്‍ക്കുന്ന വീഡിയോ കാഴ്‌ചക്കാരെ അമ്ബരപ്പിക്കുന്നതാണ്.എന്നാലിപ്പോള്‍ ചിത്രത്തിനുപിന്നിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഇത് ആകാശത്തില്‍ ഉണ്ടായ സ്വാഭാവിക പ്രതിഭാസമായിരുന്നില്ല. മറിച്ച് ആശുപത്രി ജനാലയുടെ പാളിയുള്ള ഗ്ലാസിലൂടെ ദൃശ്യം പകർത്തിയപ്പോള്‍ പ്രകാശം പ്രതിഫലിച്ചതുമൂലമുണ്ടായ മിഥ്യ പ്രതിബിംബങ്ങളാണ് 7 സൂര്യന്മാരായി ഫ്രെയിമില്‍ ഇടം പിടിച്ചത്.
ചിത്രത്തിനുപിന്നിലെ ശാസ്ത്രീയ വശം പുറത്തു വന്നെങ്കിലും പലരും ഈ വീഡിയോക്ക് താഴെ തമാശകലർന്ന കമന്റുകളുമായെത്തി. “ഒടുവില്‍ ആഗോളതാപനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി”എന്നൊരു ഉപയോക്താവ് കമന്റ് ചെയ്തപ്പോള്‍ പ്രശ്നം കാന്തിക മണ്ഡലത്തിലെ തകരാറുമൂലമാണെന്നും കോസ്മിക് ബ്യൂറോ പ്രശ്നം പരിഹരിച്ചുവെന്നും മറ്റൊരാള്‍ പറഞ്ഞു.