Home Featured ബെംഗളൂരു : നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; ആദ്യദിനം 1.68 ലക്ഷം പിഴയീടാക്കി

ബെംഗളൂരു : നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; ആദ്യദിനം 1.68 ലക്ഷം പിഴയീടാക്കി

ബെംഗളൂരു : സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച 1.68 ലക്ഷം രൂപ പിഴയീടാക്കി.റസ്റ്ററന്റുകൾ, റോഡരികിലെ ഭക്ഷണശാലകൾ എന്നിവിടങ്ങളിലായി 753 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ഇതിൽ പകുതി കടകളും ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷാകമ്മിഷണർ കെ. ശ്രീനിവാസ് പറഞ്ഞു. വൃത്തിയില്ലാതെയാണ് പല കടകളും പ്രവർത്തിച്ചിരുന്നത്. ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന മഹാദുരന്തം വരുന്നു; സൂചന നല്‍കി ആ പ്രതിഭാസം

ലോകം മുഴുവൻ നശിപ്പിക്കുന്ന ഒരു മഹാദുരന്തം. ഇത്തരം നിഗൂഢതാ സിദ്ധാന്തങ്ങള്‍ നന്നായി ചെലവാകുന്ന രാജ്യമാണ് യുഎസ്.മയൻ കലണ്ടറുമായി ബന്ധപ്പെട്ട് ലോകാവസാനമെന്ന് പറഞ്ഞ് അമേരിക്കക്കാർ പണ്ടുണ്ടാക്കിയ ബഹളമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ പുതിയൊരു നിഗൂഢവാദ കോലാഹലം തരംഗമാകുകയാണ് യുഎസില്‍. അതിനു കാരണമായിരിക്കുന്നത് യുഎസിലെ യൂട്ടാ സംസ്ഥാനത്ത് കമാനത്തിന്റെ രൂപത്തിലുള്ള ഒരു പാറ ഘടന തകർന്നതാണ്. ഡബിള്‍ ആർച്ച്‌ എന്നറിയപ്പെടുന്ന ഈ ഘടന സ്ഥിതി ചെയ്യുന്നത് യൂട്ടായിലെ ഗ്ലെൻ കാന്യോണ്‍ റിക്രിയേഷൻ മേഖലയിലാണ്.

19 കോടി വർഷം പഴക്കമുള്ള പ്രാചീന ഘടനയാണ് ഈ ആർച്ചെന്ന് ഗവേഷകർ പറയുന്നു.ട്രയാസിക് കാലഘട്ടത്തിന്റെ അവസാന പാദത്തിലും ജുറാസിക് കാലഘട്ടത്തിന്റെ ആദ്യപാദത്തിലുമായി രൂപംകൊണ്ട ഈ ആർച്ച്‌ നവാജോ സാൻഡ്‌സ്‌റ്റോണ്‍ എന്നയിനം ചുണ്ണാമ്ബുകല്ലിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. മേഖലയിലെ ജലനിരപ്പ് മാറിമറിയുന്നതും തിരകള്‍ മൂലം പാറകള്‍ക്കുണ്ടായ ശോഷണവുമാണു തകർച്ചയ്ക്ക് കാരണമായി ഗവേഷകർ പറയുന്നത്. മാനുഷിക പ്രവർത്തനങ്ങളും ഇതിന്റെ തകർച്ചയ്ക്ക് വഴിവച്ചിരിക്കാമെന്ന് ഗവേഷകർ സംശയിക്കുന്നു.

ഏതായാലും യൂട്ടായിലെ തദ്ദേശീയ ഗോത്രവർഗക്കാർ ഇതു വരാനിരിക്കുന്ന ഏതോ മഹാദുരന്തത്തിന്റെ സൂചനയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ഇത് ഗൂഢസിദ്ധാന്തങ്ങള്‍ക്കും വഴിവച്ചു.യൂട്ടായില്‍ പാറക്കെട്ട് തകരുന്നതിന് 9 ദിവസം മുൻപ് മെക്‌സിക്കോയിലെ ഇഹാത്സിയോ ആർക്കയോളജിക്കല്‍ സോണില്‍ സ്ഥിതി ചെയ്യുന്ന പ്രാചീന പിരമിഡിനും തകർച്ച നേരിട്ടിരുന്നു. മെക്‌സിക്കൻ സംസ്ഥാനമായ മികോകാനിലാണ് ഈ പിരമിഡ് സ്ഥിതി ചെയ്തിരുന്നത്.

വരള്‍ച്ച മൂലമുണ്ടായ ഘടനാമാറ്റങ്ങളാണ് ഈ പിരമിഡിന്റെ തകർച്ചയ്ക്ക് വഴിവച്ചതെന്നാണ് ഗവേഷകരുടെ പ്രാഥമിക അനുമാനം. എന്നാല്‍ ഇവിടെ ജീവിക്കുന്ന പുറെപെക ഗോത്രവർഗക്കാർ ഇതിനെ ഒരു ദുരന്തസൂചനായായിട്ടാണ് കാണുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group