മല്‍പെ പഡുബിദ്രി ബീച്ചില്‍ ബിക്കിനി മാത്രം ധരിച്ച് റീല്‍ ചിത്രീകരിക്കുകയായിരുന്ന യൂട്യൂബർ ഖ്യാതിശ്രീയെ മീൻപിടിത്ത തൊഴിലാളികള്‍ തടഞ്ഞു.പൊലീസും നാട്ടുകാർക്കൊപ്പം ചേർന്നതോടെ തിരിച്ചു പോകേണ്ടി വന്ന യൂട്യൂബർ പ്രതിഷേധം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു.ടൂറിസത്തിന്റെ മറവില്‍ കടപ്പുറം കാത്തുപോരുന്ന സംസ്കാര അതിര് വിടാൻ അനുവദിക്കില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
പരിസരത്തൊക്കെ വീടുകളും കുടുംബവും ഉണ്ടെന്നും ഓർമിപ്പിച്ചു.എന്നാല്‍, തന്റെ ഭർത്താവിന്റെ ഷൂട്ടിങ്ങാണ് തടഞ്ഞതെന്നും പൊലീസ് അതിന് കൂട്ടുനിന്നെന്നും യൂട്യൂബർ പരാതിപ്പെട്ടു. യുവാവും യുവതിയും മോശം അവസ്ഥയില്‍ ഷൂട്ടിങ് നടത്തുന്നു എന്ന നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ. അരുണ്‍ പറഞ്ഞു.
99 രൂപയ്ക്ക് 820 വീഡിയോകള്‍ വില്‍പ്പനയ്ക്ക്! ക്രൂരത വിറ്റ് കാശാക്കുന്നവര്‍ നമുക്കിടയിലും; ബലാത്സംഗദൃശ്യങ്ങള്‍ പണം നല്കി കാണാൻ ആളുകള്‍ കൂടുന്നു
രാജ്യമെമ്ബാടും കൊല്‍ക്കത്തയില്‍ നടന്ന ബലാത്സംഗക്കൊലയ്ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ മറ്റൊരുഭാഗത്ത് ഓണ്‍ലൈനിലൂടെ ബലാത്സംഗ വിഡിയോകള്‍ പണം വാങ്ങി വില്‍ക്കപ്പെടുന്നത് വലിയതോതില്‍ വർധിച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു.തുച്ഛമായ തുകയ്ക്ക് ബലാത്സംഗവും കുട്ടികളെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോണ് വിഡിയോകളും കച്ചവടം ചെയ്യപ്പെടുന്നു. ഒരു ബലാത്സംഗം നടക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയർന്നുവരും.
എന്നാല്‍ അതേസമയം ആ നടന്ന സംഭവത്തിന്റെ വീഡിയോ തിരഞ്ഞുകൊണ്ട് ഗൂഗിള്‍ സെർച്ചുകളും ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്തയിലെ 31 വയസുകാരിയായ ട്രെയിനീ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ സമാനമായ തരത്തില്‍ സംഭവിച്ചതായുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറാത്തുവരുന്നു. ടെലഗ്രാം വഴിയാണ് പലപ്പോഴും ഇത്തരം വിഡിയോകള്‍ പ്രചരിക്കപ്പെടുന്നത്. ചെറിയ തുകയ്ക്ക് ഒരുപാട് വിഡിയോകള്‍ ലഭിക്കുന്ന ഈ രീതി ആളുകള്‍ വലിയതോതില്‍ ഉപയോഗിക്കുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നത്.
ഇത്തരം സംഘങ്ങള്‍ 99 രൂപയ്ക്ക് 820ലധികം വിഡിയോകള്‍ വില്‍ക്കുന്നു.ഇത്തരത്തില്‍ ബലാത്സംഗമുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തി വില്‍ക്കുന്ന രീതി നേരത്തെ തന്നെ ഉണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് ഇത്രയും ജനകീയമാകുന്നതിനു മുമ്ബ് ഇത്തരം വിഡിയോകള്‍ സിഡികളും പെൻഡ്രൈവുകളും വഴി പല സ്ഥലങ്ങളിലുമെത്തിക്കുകയാണ് ചെയ്യുന്നതെന്നും, പിന്നീട് ഡാർക്ക് വെബ്ബില്‍ പ്രത്യേക പണമിടപാടുള്‍പ്പെടെ നടത്തുന്നവർക്ക് മാത്രം ലഭിക്കുന്ന രീതിയിലാവുകയായിരുന്നെന്നും സൂചിപ്പിച്ച പോലീസ് പിന്നീട് ഇത്തരമിടപാടുകാർ ടെലെഗ്രാംപോലുള്ള എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകള്‍ വഴിയായെന്നും സൂചിപ്പിക്കുന്നു.
ഇത്തരം വീഡിയോകളുടെ വില്‍പ്പന ഇപ്പോള്‍ വളരെ എളുപ്പമായാണ് നടക്കുന്നത്, കാരണം ഇത് വില്ക്കുന്നവർ ആവശ്യക്കാരില്‍ നിന്നും പണം ക്രെഡിറ്റ് കാർഡുകള്‍ വഴിയോ യുപിഐ ആപ്പുകള്‍ വഴിയോ സ്വീകരിക്കാൻ തയ്യാറാണ്. വളരെ ഗുരുതരമായ ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. ഇത്തരം ബലാത്സംഗങ്ങളില്‍ അതിന്റെ ദൃശ്യം പകർത്തുന്ന രീതി പതിവായി മാറിയതും ഇത്തരം വിഡിയോകള്‍ പൈസ കൊടുത്ത് വാങ്ങുന്നവരുടെ എണ്ണത്തിലുള്ള വർധനവും ചേർത്തുവായിക്കാവുന്നതാണ്.