ബംഗളുരുവിലെ തിരക്കേറിയ ട്രാഫിക്കില്‍ നിന്നും രക്ഷപെടാനുള്ള ഒരേയൊരു വഴി മെട്രോ യാത്രയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയം കൂടിയാണ്.ഇപ്പോഴിതാ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് ഇട്ടിരിക്കുകയാണ് ബെംഗളുരു നമ്മ മെട്രോ. അധികൃതർ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഓഗസ്റ്റ് 6-ാം തിയതി ചൊവ്വാഴ്ച മാത്രം മെട്രോയില്‍ 8.26 ലക്ഷം പേർ സഞ്ചരിച്ചു.ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ബിഎംആർസിഎല്‍) പ്രസ്താവന പ്രകാരം ആകെ 8,26,883 പേരാണ് ചൊവ്വാഴ്ച മെട്രോ റെയില്‍ സർവീസ് ഉപയോഗിച്ചത്.
ഇതിനു മുൻപ് 2022 ഓഗസ്റ്റ് 15 ലെ ഏറ്റവുമധികം ആളുകള്‍ സഞ്ചരിച്ച റെക്കോർഡണ് ഇത് തകർത്തത്. 2022 ഓഗസ്റ്റ് 15 ന് രേഖപ്പെടുത്തിയ 8.25 ലക്ഷം യാത്രക്കാരെ പുതിയ റെക്കോർഡ് മറികടന്നുതായി പിടിഐ റിപ്പോർട്ടില്‍ പറയുന്നു. നേരത്തെ ജൂണില്‍ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ശരാശരി പ്രതിദിന റൈഡർഷിപ്പ് ബെംഗളൂരു മെട്രോ നേടിയിരുന്നു.ബിഎംആർസിഎല്‍ കണക്കുകള്‍ പ്രകാരം പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 7,45,659 ആയിരുന്നു, ഇതില്‍ നിന്ന് പ്രതിമാസ വരുമാനം ₹58.23 കോടിയാണ് ലഭിച്ചിരുന്നത്.
II, IIA, IIB എന്നീ ഫേസുകളില്‍ ബാംഗ്ലൂർ മെട്രോയുടെ ശേഷിക്കുന്ന ലൈനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കലേന അഗ്രഹാര മുതല്‍ നാഗവാര വരെ, ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം- സില്‍ക്ക് ബോർഡ് എന്നീ റൂട്ടുകളിലാണ് ഈ നിർമ്മാണം വരുന്നത്. ഇത് പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുകയും കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
നമ്മ മെട്രോ ഗ്രീൻ ലൈൻ വിപുലീകരണം:അതേസമയം, യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ഗ്രീൻ ലൈൻ വിപുലീകരണം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. നാഗസന്ദ്ര മുതല്‍ മടവര വരെയുള്ള ഗ്രീൻ ലൈൻ എക്സ്റ്റൻഷനില്‍ പരീക്ഷണ ഓട്ട ആരംഭിച്ചു. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ ഇത് യാത്രകള്‍ക്കായി ഒരുങ്ങുമെന്നാണ് റിപ്പോർട്ട്.
നാഗസന്ദ്ര മുതല്‍ വടക്കൻ ബെംഗളൂരുവിലെ മടവരവരെയുള്ള 3.7 കിലോമീറ്റർ ദൂരമാണ് ഗ്രീൻ ലൈൻ എക്സ്റ്റൻഷനില്‍ വരുന്നത്. മഞ്ജുനാഥ് നഗർ, ചിക്കബിദാരക്കല്ല് (മുമ്ബ് ജിൻഡാല്‍ നഗർ), മടവര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉണ്ടാവുക. ഗ്രീൻ ലൈൻ എക്സ്റ്റൻഷൻ പൂർത്തിയാകുന്നതോടെ ബെംദളുരു നമ്മ മെട്രോ മെട്രോ ശൃംഖല 76 കിലോമീറ്ററാകും.