Home Featured ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക വിലക്ക്

ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക വിലക്ക്

by admin

ബെംഗളൂരു: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകരുതെന്ന് ജില്ലാ ഭരണകൂടം.

ഓഗസ്റ്റ് 15 വരെ യാത്ര നിർത്തിവെക്കാനാണ് നിർദേശം. ജില്ലാകളക്ടർ മീന നാഗരാജാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.തുംഗ, ഭദ്ര, ഹേമാവതി നദികൾ കരകവിഞ്ഞൊഴുകുകയാണ്.

മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരമേഖലയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. ഹോം സ്റ്റേകളോടും റിസോർട്ടുകളോടും ബുക്കിങ് നിർത്തിവെക്കാനും കളക്ടർ ആവശ്യപ്പെട്ടു. ട്രക്കിങ്ങിന് അനുമതി നൽകരുതെന്ന് വനംവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group