Home Featured കർണാടകത്തിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സിസ്റ്റം വരുന്നു

കർണാടകത്തിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സിസ്റ്റം വരുന്നു

by admin

ബെംഗളൂരു കർണാടകത്തിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നടപ്പാക്കാനൊരുങ്ങി സർ ക്കാർ. മലകളിൽ മാലിന്യം തള്ളുന്നതും പാരിസ്ഥിതിക നാശങ്ങൾ വരുത്തുന്നതും സംബന്ധിച്ച് പരിസ്ഥിതിപ്രവർ ത്തകരും സ്ഥിരമായി ട്രക്കിങ്ങിന് പോകുന്നവരും പരാതിപ്പെ ട്ടതിനെത്തുടർന്നാണ് ഓൺ ലൈൻ ടിക്കറ്റ് സംവിധാനം ആരംഭിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. കർണാടകത്തി ന്റെ വിവിധ ഭാഗങ്ങളിൽ ട്രക്കിങ്ങിന് ഒട്ടേറെ മലയാളികളും വരാറുണ്ട്.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഏർപ്പെടുത്തുന്നത് മലയാ ളികൾക്ക് ഏറെ പ്രയോജനപ്പെടും. എക്കോ ടൂറിസം ബോർഡിനു കീഴിലുള്ള ട്രക്കിങ് മേഖലകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം നിലവിലുണ്ട്.

ഇനി വനംവകുപ്പിനു കീഴിലുള്ള എല്ലാ പാതകൾക്കും ഓൺ ലൈൻ ബുക്കിങ് സംവിധാന മേർപ്പെടുത്തുമെന്ന് വനം പരി സ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ അടുത്തിടെ പ്രഖ്യാപി ച്ചിരുന്നു.

കുദുരേമുഖ് ദേശീയ പാർക്കിലെ കുദുരേമുഖ്, നേത്രാ വതി ട്രക്കിങ് പാതകൾക്കായി ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും. സംസ്ഥാനത്ത് എക്കോ ടൂറിസം ബോർഡിനുപുറമേ വനംവകുപ്പിന്റെ കീഴിലും നന്ദി ഹിൽസ് പോലെ ഹോർട്ടികൾച്ചർ വകുപ്പിന്റെ കീഴിലും ട്രക്കിങ് മേഖലകൾ ധാരാളമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group