Home Featured കർണാടകയിലെ നാല് ആരാധനാലയങ്ങളിൽ ഒരേ രാത്രിയിൽ മോഷണം: ഭണ്ഡാരപ്പെട്ടികളും ഓഫീസ് മുറികളും തകർത്തു

കർണാടകയിലെ നാല് ആരാധനാലയങ്ങളിൽ ഒരേ രാത്രിയിൽ മോഷണം: ഭണ്ഡാരപ്പെട്ടികളും ഓഫീസ് മുറികളും തകർത്തു

by admin

മംഗളൂരു ബണ്ട്വാളിലെ നരി കൊമ്പ് സുധേക്കാറു എന്നിവിടങ്ങളിലെ വിവിധ ആരാധനാലയങ്ങളിൽ ഒരേ രാത്രി കവർ ച്ച. ഭണ്ഡാരപ്പെട്ടികളിൽനിന്നും ഓഫീസ് മുറിയിൽനിന്നും 15,000 രൂപയോളം കവർന്നു. കല്ലഡ്‌ക സുധേക്കാറു ദൈവസ്ഥാനത്തിന്റെ ഓഫീസ് തകർത്ത് 10,000 രൂപയും നരികൊമ്പ് യെരമലെ കോദണ്ഡരാമ ഭജനമന്ദി രത്തിൽനിന്ന് 3,000 രൂപയും കവർന്നു. തറവാടുമനെയിൽ നിന്ന് 1,000 രൂപയും കൊപ്പടക്കൊടി സരസ്വതി ശിശുമന്ദിരത്തിൽ നിന്ന് 600 രൂപയും മോഷ്ടിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഭണ്ഡാരപ്പെട്ടികളും തകർത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി നടന്ന മോഷണം തിങ്കളാഴ്ച രാവിലെയാണ് അറിയുന്നത്. ഒരേ സംഘമാണ് കവർച്ചയ്ക്കുപിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. ബണ്ട്വാൾ പോലീസ് ഇൻസ്പെക്ടർ അനന്തപദ്‌മനാഭന്റെ നേതൃത്വത്തിൽ പോലീസ് സംഘം നാലിടങ്ങളിലുമെത്തി തെളിവെടുത്തു. അന്വേഷണം പുരോഗമി ക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group