ബെംഗളൂരു ലഹരിക്കേസില്‍ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്‌ക്ക് ജാമ്യം. ക്രൈം ബ്രൈഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. റേവ് പാർട്ടിയില്‍ നടി ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുവരുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മാദ്ധ്യമങ്ങളോട് ഒന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്ന് നടി പറയുന്നതും വീഡിയോയില്‍ കാണാം. നേരത്തെ അറസ്റ്റിലായപ്പോള്‍ ഇവർ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പാെട്ടിക്കരഞ്ഞിരുന്നു. ‘ഞാൻ ഒന്നും ചെയ്തിട്ടില്ല, നിഷ്കളങ്കയാണ്. അവർ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്. ഞാൻ ലഹരി ഉപയോഗിച്ചിട്ടില്ല. ഞാൻ പങ്കുവച്ച വീഡിയോ ഹൈദരാബാദില്‍ നിന്നുള്ളതാണ് ബെംഗളൂരുവിലേത് അല്ല.
ബിരിയാണി പാകം ചെയ്യുന്ന വീഡിയോയും ഞാൻ പങ്കുവച്ചിരുന്നില്ല”–എന്നാണ് അവർ അലമുറയിട്ടത്. ഇവർ ഫാം ഹൗസില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയും തെളിവായിരുന്നു.86 പേരാണ് ലഹരി ഉപയോഗിച്ചെന്ന് തെളിഞ്ഞത്. ജന്മദിന ആഘോഷത്തിന്റെ മറവിലാണ് ലഹരിപാർട്ടി നടത്തിയത്. തെലുങ്ക് സിനിമയില്‍ മുൻനിര താരമാണ് ഹേമ.