ബംഗളൂരു: ശിവമൊഗ്ഗ ജില്ലയില്‍ ആരോഗ്യവിഭാഗം ജീവനക്കാരൻ ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച മരിച്ചു. സാഗര താലൂക്ക് ഗവ.
ആശുപത്രിയിലെ ഡയാലിസിസ് ഡിവിഷനില്‍ പ്രവർത്തിക്കുന്ന സി.എ. നാഗരാജാണ്(35) ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്ബ് ഡെങ്കിപ്പനി സ്ഥിരീകരിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കാതെ മരണം സംഭവിച്ചു. പ്രമേഹരോഗി കൂടിയായിരുന്നു എന്ന് ഡെങ്കി മരണം സ്ഥിരീകരിച്ച സാഗര താലൂക്ക് മെഡിക്കല്‍ ഓഫീസർ ഡോ. പരപ്പ പറഞ്ഞു.