ബംഗളൂരു: നഗരത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ശിവാജിനഗറിലെ ബൗറിംഗ് ഹോസ്പിറ്റലിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാഭ്യാസം നടത്തിവരികയായിരുന്നു.തിങ്കളാഴ്ച രാവിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്‌ക് ഹാജരായ വിദ്യാർത്ഥി ഉച്ചയ്ക്ക്‌ക് ഹോസ്റ്റലിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മുറി പൂട്ടി തൂങ്ങിമരിച്ചത്.
കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല.വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.