കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിങ്ങൾ ഇൻസ്റ്റാഗ്രാമിലോ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലോ സ്ക്രോൾ ചെയ്‌താൽ, ‘ഓൾ ഐസ് ഓഫ് റഫ’ എന്ന് എഴുതിയിരിക്കുന്ന ഒരു AI ചിത്രം പ്രശസ്ത സെലിബ്രിറ്റികളും പൊതു പ്രവർത്തകരും ഉൾപ്പെടെ ഷെയർ ചെയ്തതായി കാണാം .എല്ലാ കണ്ണുകളും റഫയിലേക്ക് ‘ എന്ന് അർഥം വരുന്ന ഈ സ്റ്റോറി 30 മില്യണിൽ കൂടുതൽ പേരാണ് ഈ ട്രെൻഡ് ഷെയർ ചെയ്തിരിക്കുന്നത് .
ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ കാമ്പെയ്ൻ പ്രശസ്ത ബോളിവുഡ് സെലിബ്രിറ്റികളായ ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കരീന കപൂർ, വരുൺ ധവാൻ, രശ്മിക മന്ദാന, സോനാക്ഷി സിൻഹ, സാമന്ത റൂത്ത് പ്രഭു, ട്രിപ്റ്റി ദിമ്രി, ദിയാ മിർസ, റിച്ച ചദ്ദ തുടങ്ങിയവരുൾപ്പെടെ ഷെയർ ചെയ്തിട്ടുണ്ട് .
ഗാസയിലെ മറ്റു പ്രദേശങ്ങളിലുൾപ്പെടെ യുദ്ധം മുറുകിയപ്പോൾ അഭയാർഥികളായി ‘റഫ’ എന്ന ചെറിയ പ്രദേശത്തു താമസിക്കുന്ന ഫലസ്തീനിയൻ കുടുംബങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടങ്ങിയതിനു ശേഷമാണു ഈ ട്രെൻഡ് വൈറലായതും പൊതു ജന ശ്രദ്ധ ആകർഷിക്കുന്നത് . 45 ഓളം കുട്ടികൾ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വരുന്ന കണക്കുകൾ .
കാമ്പെയ്ൻ എവിടെ, എങ്ങനെ ആരംഭിച്ചു?
ലോകാരോഗ്യ സംഘടനയുടെ അധിനിവേശ ഫലസ്തീൻ മേഖല ഡയറക്ടർ റിക്ക് പീപ്പർകോൺ ന്റെ വാക്കുകളിൽ നിന്നാണ് ‘എല്ലാ കണ്ണുകളും റഫയിലേക്ക് ‘ എന്നുള്ള ട്രെൻഡ് തുടങ്ങിയത് എന്നാണ് ഫോബ്‌സ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത് . റഫയിലേക്ക് ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതിന് ശേഷം ഫെബ്രുവരിയിൽ “എല്ലാ കണ്ണുകളും റഫയിലേക്ക്” എന്ന് അദ്ദേഹം റിക്ക് പീപ്പർകോൺ പറഞ്ഞിരുന്നു.
റാഫയിൽ എന്താണ് നടക്കുന്നത്?
തെക്കൻ ഗാസയിൽ സ്ഥിതി ചെയ്യുന്ന റഫ, ഈജിപ്തിൻ്റെ അതിർത്തിയോട് ചേർന്നാണ്. 2017-ൽ 1,71,889 ജനസംഖ്യയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഫെബ്രുവരിയോടെ, യുദ്ധത്തിൻ്റെ ഫലമായി ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പലസ്തീനികൾ പ്രദേശത്തിൻ്റെ വടക്ക് നിന്ന് പലായനം ചെയ്തതിനാൽ ഈ എണ്ണം 1.4 ദശലക്ഷമായി വർദ്ധിച്ചു.പരിമിതമായ ഭക്ഷ്യവിഭവങ്ങളുമായി ആളുകൾ പൊരുതുന്നതിനാൽ ഈ മേഖലയിൽ ഭയാനകമായ മാനുഷിക പ്രതിസന്ധി ഉടലെടുക്കുന്നുമുണ്ട് .