ബംഗളൂരു: കഴിഞ്ഞ വർഷം ഏപ്രിലില്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംഘടിപ്പിച്ച ടൈഗർ പ്രോജക്റ്റ് 50 പരിപാടിക്ക് മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആതിഥേയത്വം വഹിക്കാൻ ചെലവായത് 6.33 കോടി രൂപ.
ഇതില്‍ മൂന്ന് കോടി രൂപ ലഭിച്ചു, 3.33 ലക്ഷം രൂപ കുടിശ്ശികയുള്ളതായി ഔദ്യോഗിക തലത്തില്‍ ആരോപണം. മോദി താമസിച്ച ഹോട്ടല്‍ വാടകയും ഇതില്‍പെടും. ചെലവ് ആരു വഹിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന വനം വകുപ്പ്. എന്നാല്‍, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് ചെലവുകള്‍ പൂർണമായും വഹിക്കേണ്ടതെന്ന് സംസ്ഥാന വനം വകുപ്പ് പറയുന്നു.