ബംഗളൂരു: ഭാഗ്യമുണ്ടാകാൻ നക്ഷത്ര ആമകളെ വീട്ടില്‍ സൂക്ഷിച്ച മൂന്നുപേരെ ബംഗളൂരു പൊലീസ് സി.ഐ.ഡി വിഭാഗം പിടികൂടി. കൊറമംഗല സ്വദേശികളായ ബാലാജി, റൂഹി ഓംപ്രകാശ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.ബാലാജിയുടെയും റൂഹിയുടെയും വീട്ടില്‍ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് നക്ഷത്ര ആമകളെ കണ്ടെത്തിയത്.
പ്രദേശവാസിയായ ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് ആമകളെ വാങ്ങിയതെന്നാണ് ഇവർ നല്‍കിയ മൊഴി. ആമകളെ കൈമാറിയ കാർത്തിക് വളർത്തുമൃഗങ്ങളെ വില്‍ക്കുന്ന കട നടത്തിപ്പുകാരനാണ്. കടയില്‍ നടത്തിയ പരിശോധനയില്‍ നാല് നക്ഷത്ര ആമകളെക്കൂടി പിടികൂടി.