ചെന്നൈ: ബോക്സ് ഓഫീസില്‍ നിന്നുമാത്രം 200 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ പകർപ്പവകാശ ലംഘന പരാതിയുമായി വിഖ്യാത സംഗീതജ്ഞൻ ഇളയരാജ.
ചിത്രത്തിലെ ‘ കണ്‍മണി അൻപോട്’ എന്ന ഗാനം ഉള്‍പ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് കാണിച്ചാണ് ഇളയരാജ നിർമ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്.
ടൈറ്റില്‍കാർഡില്‍ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലേങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.