മംഗളൂരു: കാട്ടിപ്പള്ള ഗണേഷ് പുര സ്വദേശി സന്ദീപ് കാട്ടിപ്പള്ള (35) ശബരിമല തീർഥാടനത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ശനിയാഴ്ച പതിനെട്ടാം പടി കയറുമ്ബോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എം.ആർ.പി.എല്‍ ഡ്രൈവറാണ്. നിത്യാനന്ദ ഭജന മന്ദിരം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.