ബംഗളൂരു: വേനലവധിയോടനുബന്ധിച്ച് കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച പ്രതിവാര പ്രത്യേക തീവണ്ടി ജൂലൈ മൂന്നുവരെ നീട്ടി.
നേരത്തേ മേയ് 29 വരെയായിരുന്നു പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരുന്നത്. എസ്.എം.വി.ടി. ബംഗളൂരു-കൊച്ചുവേളി പ്രതിവാര സർവിസ് (06084) ജൂലൈ മൂന്നുവരെ സർവിസ് നടത്തും. കൊച്ചുവേളി-എസ്.എം.വി.ടി. ബംഗളൂരു പ്രതിവാര സർവിസ് (06083) ജൂലായ് രണ്ട് വരെയാകും സർവിസ് നടത്തുക.