കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 560 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപ കൂടി 6625 ആയി.റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നതിനിടെ, സ്വര്‍ണ്ണവില കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഇതില്‍ നിന്നും വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ് സ്വര്‍ണ്ണവില. ഇന്നലെ പവന്‍ വില ഒറ്റയടിക്ക് 800 രൂപ കുറഞ്ഞിരുന്നു.സ്വര്‍ണ്ണ വില ഇനിയും കുറയുമെന്ന കണക്കുകൂട്ടലുകള്‍ക്കിടെയാണ്, പിറ്റേന്നു തന്നെ തിരിച്ചുകയറിയത്. ഇനി സ്വര്‍ണ്ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷം, പേരും ചിത്രവും നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ വിതരണം ചെയ്ത കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് സംഭവം.
കോവിഡ് വാക്സിന്‍ എടുത്തെന്ന് സാക്ഷിപ്പെടുത്തുന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നരേന്ദ്ര മോദിയുടെ ചിത്രവും പേരും നീക്കി. സര്‍ട്ടിഫിക്കറ്റില്‍ ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19നെ തോല്‍പ്പിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകളും അദ്ദേഹത്തിന്റെ ചിത്രവുമുണ്ടായിരുന്നു.
എന്നാല്‍ കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ച വാര്‍ത്ത വന്നതോടെ മോദിയുടെ ചിത്രവും പേരും ഒഴിവാക്കി. ക്വാട്ടിനൊപ്പം പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാനാവുക. സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.ഇതോടെ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.