Home Featured മലിനജലം ഒഴുക്കല്‍ വര്‍ധിക്കുന്നതായി ബംഗളൂരു ജലവിതരണ ബോര്‍ഡ്

മലിനജലം ഒഴുക്കല്‍ വര്‍ധിക്കുന്നതായി ബംഗളൂരു ജലവിതരണ ബോര്‍ഡ്

by admin

ബംഗളൂരു: അനധികൃതമായി മലിനജലം ഡ്രെയിനേജിലേക്ക് ഒഴുക്കുന്ന 446 അനധികൃത കണക്ഷനുകള്‍ കണ്ടെത്തി ജലവിതരണ ബോർഡ്. ഇതില്‍ 221 എണ്ണം നിയമപരമാക്കുന്നതിനും 390 എണ്ണത്തിന് പിഴ ചുമത്തുന്നതിനുമുള്ള നടപടികളാരംഭിച്ചു. നിയമലംഘകർക്ക് നോട്ടീസ് നല്‍കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്ന് ജലവിതരണ ബോർഡ് ചെയർമാൻ വി. റാം പ്രസാദ് മോഹൻ പറഞ്ഞു.

അനധികൃത കണക്ഷനുകള്‍ അംഗീകൃതമാക്കാൻ മേയ് 7വരെ അവസരം നല്‍കും. അതിനുശേഷവും അംഗീകാരം നേടാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ഇത്തരം പ്രവൃത്തികള്‍ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാൻ കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി തര്‍ക്കം; പരസ്പരം കത്തികൊണ്ട് കുത്തി അമ്മയും മകളും, 19കാരി മരിച്ചു

ബംഗളൂരു: പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തർക്കം അവസാനിച്ചത് കൊലപാതകത്തില്‍.

പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ബിരുദ വിദ്യാർഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. 60കാരിയായ അമ്മ പത്മജ പരിക്കുകളോടെ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി പത്മജ മകളോട് ചോദിക്കുകയും ഇത് തർക്കത്തിലേക്ക് നയിക്കുകയുമായിരുന്നു. രൂക്ഷമായ വാക്കുതർക്കം കത്തിയെടുത്തുള്ള ഭീഷണിയിലെത്തി.

പത്മജക്ക് നാലു തവണ കുത്തേറ്റു. സാഹിത്യക്ക് കഴുത്തിലും വയറിലുമായാണ് കുത്തേറ്റത്. ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group