മൈസൂർ നെഞ്ചങ്കോട് ദേശീയപാതയിൽ ടോൾ ഗേറ്റിനു സമീപം വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി. ചികിത്സയിൽ കഴിഞ്ഞിരുന്ന കടപ്പടി സ്വദേശിയായ യുവാവും മരണപ്പെട്ടു
കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും മരണത്തിനു കീഴടങ്ങി . കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് ഇന്നലെ മരണ പെട്ടിരുന്നു.
കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത് ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്
പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി Dk ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ മറ്റ് നടപടികൾ വേഗത്തിൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടികൾ പൂർത്തിയാൽ മൃതദേഹങ്ങൾ രാവിലെ നാട്ടിലേക്ക് കൊണ്ട് വരും.