Home Featured കർണാടകയിലെ എൻജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഐ.ടി ക്വിസ് മത്സരം;അപേക്ഷ സമർപ്പിക്കേണ്ടത് എപ്പോൾ; വിശദമായി വായിക്കാം

കർണാടകയിലെ എൻജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഐ.ടി ക്വിസ് മത്സരം;അപേക്ഷ സമർപ്പിക്കേണ്ടത് എപ്പോൾ; വിശദമായി വായിക്കാം

by admin

ബംഗളൂരു: ടാറ്റ കണ്‍സല്‍ട്ടൻസി സർവിസസും (ടി.സി.എസ്) കർണാടക സർക്കാറിന് കീഴിലെ ബോർഡ് ഫോർ ഐ.ടി എജുക്കേഷൻ സർവിസസും (ബൈറ്റ്സ്) ചേർന്ന് എൻജിനീയറിങ് വിദ്യാർഥികള്‍ക്കായി ഐ.ടി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കർണാടകയിലെ ബി.ഇ/ബി.ടെക് വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. വർഷം തോറും നടത്തിവരുന്ന ടി.സി.എസ്-ടെക് ബൈറ്റ്സ് ക്വിസ് മത്സരത്തിന്‍റെ 15ാമത് എഡിഷനാണിത്.

മേഖലതല മത്സരങ്ങള്‍ മംഗളൂരു- മാർച്ച്‌ 19, മൈസൂരു- 21, കലബുറഗി -26, ധാർവാഡ് -28, തുമകുരു- ഏപ്രില്‍ രണ്ട്, ബംഗളൂരു- ഏപ്രില്‍ അഞ്ച് എന്നീ തീയതികളില്‍ നടക്കും. ഫൈനല്‍ മത്സരങ്ങളും ഏപ്രില്‍ അഞ്ചിന് ബംഗളൂരുവില്‍ നടക്കും. ഓരോ മേഖലയിലെയും വിജയികള്‍ക്ക് യഥാക്രമം 12,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കും. ഫൈനല്‍ വിജയികള്‍ക്ക് യഥാക്രമം 85,000 രൂപയുടെയും 50,000 രൂപയുടെയും സ്കോളർഷിപ് ലഭിക്കും. രജിസ്ട്രേഷൻ നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഓരോ സ്ഥാപനത്തിനും മേഖല തല മത്സരത്തിന് 20 വീതം വിദ്യാർഥികളെ അയക്കാം. രജിസ്ട്രേഷൻ ഫീസില്ല. മാർച്ച്‌ 11നകം അതത് സ്ഥാപനങ്ങളില്‍നിന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇ-മെയില്‍: bitesitquiz@gmail.com. ഫോണ്‍: 080 41235889.

You may also like

error: Content is protected !!
Join Our WhatsApp Group