ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. കര്‍ണാടക യാദ്ഗിര്‍ സ്വദേശി മുഹമ്മദ് റസൂല്‍ ആണ് പിടിയിലായത്. ഇയാള്‍
സമൂഹമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം മുഴക്കുകയായിരുന്നു. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാള്‍ വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാം. ഇയാള്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.
അതേസമയം, പ്രധാനമന്ത്രി തെലങ്കാനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വന്ന ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. കര്‍ണാടക പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം തുടങ്ങി.