കല്പറ്റ: കര്‍ണാടകയില്‍ ഏപ്രില്‍ 27ന് രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു.
കർണാടകയിൽ 14 ദിവസത്തെ കോവിഡ് കർഫ്യു ; നിയന്ത്രണങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ പുറത്തു വിട്ടു.
ബാംഗ്ലൂർ ലോക്ക് ഡൗൺ : കേരളത്തിലേക്ക് പോകേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കി എ.ഐ.കെ.എം.സി.സി.
പൊതു, സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.