ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ 14 ദിവസത്തേക്കുള്ള കോവിഡ് കർഫ്യൂവിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ചീഫ് സെക്രട്ടറി ഇന്നലെ പുറപ്പെടുവിച്ചു. ഉത്തരവ്പ്രകാരമുള്ള പ്രധാന നിയന്ത്രണങ്ങളും ഇളവുകളും താഴെ കൊടുത്തിരിക്കുന്നവയാണ്.
നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ടവ:
- കെഎസ്ആർടിസി, ബിഎംടിസി, ബെംഗളൂരു മെട്രോ ട്രെയിൻ എന്നിവ പ്രവർത്തിക്കില്ല
- സിനിമാ തീയറ്റർ, ഷോപ്പിംഗ് മാളുകൾ, ബാറുകൾ, ജിം, സ്പോർട്ട്സ് കോംപ്ലക്സ് സ്റ്റേഡിയം, നീന്തൽ കുളങ്ങൾ,പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ക്ലബ്ബുകൾ എന്നിവ അടച്ചിടും
- എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും
- അന്തർജില്ലാ, സംസ്ഥാന യാത്രകൾക്ക് അടിയന്തിര ഘട്ടത്തിൽ മാത്രം അനുമതി നൽകും
ബാംഗ്ലൂർ ലോക്ക് ഡൗൺ : കേരളത്തിലേക്ക് പോകേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കി എ.ഐ.കെ.എം.സി.സി.
- വിമാന ട്രെയിൻ യാത്രകൾക്കായി ടാക്സി – ഓട്ടോ സർവീസുകൾ അടിയന്തിര ഘട്ടത്തിൽ അനുവദിക്കും
- യാത്രാരേഖകളോട് കൂടിയ യാത്രകൾ മാത്രമേ അനുവദിക്കു
- പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് ആവശ്യത്തിലേക്ക് യാത്ര പോകുന്നവർ ജോലിയുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം
- എല്ലാ പൊതുപരിപാടികൾക്കും ആൾക്കാർ കൂടി ചേരുന്നതിനും വിലക്ക്
- ആരാധനാലയങ്ങളിൽ ഭക്തൻമാർക്ക് പ്രവേശനമുണ്ടാകില്ല
- വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാവു
- മരണാനന്തര ചടങ്ങിൽ 5 പേർക്കു മാത്രം പങ്കെടുക്കാം
ഇതര സംസ്ഥാനങ്ങളില് നിന്ന് വരുന്നവര് ക്വാറന്റീന് പാലിക്കണം
ഇളവുകൾ നൽകിയത്:
- . അവശ്യ സേവനവുമായി ബന്ധപ്പെട്ട കടകൾ രാവിലെ ആറ് മുതൽ രാവിലെ പത്ത് വരെ തുറക്കാം
- ഹോട്ടലുകളിൽ പാർസൽ, ഓൺലൈൻ ഡെലിവറി എന്നിവ അനുവദിക്കും. മദ്വശാലകളിൽ നിന്നും രാവിലെ 6 മണി മുതൽ 10 മണിവരെ പാർസൽ അനുവദിക്കും
- റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
- അവശ്യ സാധനങ്ങളുടേതടക്കമുള്ള ഇ കൊമേഴ്സ് ഹോം ഡെലിവറി 24 മണിക്കൂറും പ്രവർത്തിക്കാം
- പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് യാത്രാരേഖയാക്കി പരീക്ഷാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്യാം .
- കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് അവരുടെ നിർമാണ ഏജൻസികൾ നൽകിയ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം
- റെയിൽവേ, പോലീസ് വകുപ്പ്, ജയിൽ, ഫയർ ഫോഴ്സ്, വൈദ്യുതി, ജലവിതരണം എന്നിങ്ങനെയുള്ള അവശ്യ വിഭാഗങ്ങളിൽ പെട്ട സ്ഥാപനങ്ങൾക്കും ബാങ്ക്, ട്രഷറി എന്നിവയും പ്രവർത്തിക്കും.
- ബിബിഎംപി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഡെപ്യൂട്ടി കമ്മീഷണർ ഓഫിസുകൾ, വിധാൻ സൗധയിലെ ഓഫീസുകൾ എന്നിവ ഹൈക്കോടതിയുടെ മാർഗനിർദേശമനുസരിച്ച് പ്രവർത്തിക്കാം
- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകൾ, കേന്ദ്ര സർക്കാർ ഓഫീസുകൾ, മൈക്രോ ഫിനാൻസ് ഓഫീസുകൾ എന്നിവ പ്രവർത്തിക്കാം.
- കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവക്കും അനുമതി
കർഫ്യുവോ അതോ ലോക്കഡൗണോ ? നാളെ മുതൽ ബംഗളുരു അടഞ്ഞു കിടക്കുമോ ? വിശദമായി വായിക്കാം
- അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചരക്ക് നീക്കത്തിന് അനുമതി
- വാക്സിൻ എടുക്കാൻ പോകുന്നവർക്ക് യാത്ര ചെയ്യാം
- ഭക്ഷ്യോത്പന്ന നിർമ്മാണ ഫാക്ടറികൾ, ഇൻഷുറൻസ് ഓഫിസുകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവക്കും പ്രവർത്തിക്കാം
- പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം
- പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി, ഊർജ്ജോൽപാദനം എന്നിവയുമായി ബന്ധപ്പെട്ടവക്കും പ്രവർത്തനാനുമതി