ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം ബംഗളുരു നഗരത്തെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത് .രോഗ വ്യാപനവും പരസ്യ ലോക്കഡൗൺ അല്ലാത്ത അപ്രഖ്യാപിത ലോക്കഡൗണിൽ പെട്ടും നഗരത്തിൽ ബാക്കിയായ ഓരോ മനുഷ്യനും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മഹാമാരിയുടെ ഇരകളാവുകയാണ് .
ലോക്കഡൗൺ ഉണ്ടാകില്ലെന്ന് സർക്കാർ നിരന്തരം പ്രഖ്യാപിക്കുന്നതിനിടെ ലോക്കഡൗൺ സമാനമായ ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് പോലീസ് .
നഗരത്തിൽ വലിയൊരു വിഭാഗങ്ങളായി മലയാളി കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ ആളൊഴിഞ്ഞ തെരുവുകളിൽ ഭീമമായ തുക പോലീസിന് കൈ മടക്കു കൊടുത്തു കൊണ്ടാണ് തുറന്നിരിക്കുന്നത് . വാടക കാശെങ്കിലും ഒക്കുമെന്നു കരുതി തുറക്കുന്ന പലരുടെയും അന്നത്തെ വരുമാനം കടയടപ്പിക്കാനെന്ന പേരിലെത്തുന്ന പോലീസിന്റെ കീശയിലേക്കാണ് വീഴുന്നത് . ഒട്ടുമിക്ക പേരും കടകളടച്ചു നാട്ടിലേക്കു പോവുകയും ചെയ്തു
രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായ നഗരത്തിൽ രണ്ടാമതൊരിക്കൽക്കൂടി കോവിഡ് അതിന്റെ ഭീകരത പുറത്തെടുക്കുകയാണിപ്പോൾ.ഓക്സിജൻ സൗകര്യമുള്ള ഒരു കിടക്ക ഒഴുവുണ്ടോയെന്നന്വേഷിച്ച് ആംബുലൻസിൽ നഗരത്തിലെ ആറ് ആശുപത്രികൾ കയറിയിറങ്ങിയ 41-കാരൻ മരിച്ചത് അവസാനമെത്തിയ ആശുപത്രിക്കുമുമ്പിൽ.
ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്പാൽ സിൻഹ എന്ന രോഗി (77) ബെന്നാർഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ആസ്പത്രിക്കെതിരെ പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു.
സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍.
ശ്വാസതടസ്സമനുഭപ്പെട്ട ഒരു യുവാവ് ആശുപത്രിയുടെ കരുണതേടി കറങ്ങിയത് 12 മണിക്കൂർ നേരം. ഒടുവിൽ മരണത്തിന് കീഴടങ്ങിയത് ആംബുലൻസിൽ. കരളലിയിക്കുന്ന ദൃശ്യങ്ങളാണ് നഗരത്തിലെ ആശുപത്രികൾക്കു മുന്നിൽ കാണുന്നത്.
ആശുപത്രി കിടക്കകൾ, പ്രത്യേകിച്ച് ഐസിയു വെന്റിലേറ്റർ കിടക്കകൾ ഒഴിവില്ലാത്തതു നഗരത്തിൽ കോവിഡ് മരണങ്ങൾ വർധിച്ചുവരുന്നതിനു കാരണമാവുകയാണ്. ഇന്നലെ മാത്രം 208 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ഐസിയു വെന്റിലേറ്റർ കിടക്കകൾ ലഭിക്കുന്നതിനായി കാത്തുകിടക്കുന്ന നിരവധി രോഗികൾ മരിക്കുന്ന വാർത്തകളാണു നഗരത്തിലെ സർക്കാർ ആശുപത്രികളിൽനിന്നു പുറത്തുവരുന്നത്.
വഴി കൊട്ടിയടച്ച കര്‍ണാടകക്കും പ്രാണവായു നല്‍കി കേരളം.
ഓക്സിജൻ സൗകര്യമുള്ള കിടക്ക ലഭിക്കുന്നതിനായി ആശുപത്രികളുടെ റിസപ്ഷനിൽ ഓക്സിജൻ മെഷീനുകളിൽ കെട്ടിവച്ച വീൽചെയറുകളിൽ മൂന്നുദിവസമായി രോഗികൾ ഇരിക്കുന്ന സംഭവങ്ങളുമുണ്ട്.
ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന രോഗികളെയുമായി പല ആശുപത്രികളിലും ബന്ധുക്കൾ കയറിയിറങ്ങുന്നു.
മണിക്കൂറുകളുടെ അലച്ചിലിനുശേഷവും ചികിത്സ കിട്ടാതെ ആശുപത്രിക്കുമുമ്പിൽ ആംബുലൻസിൽ രോഗികൾ മരണത്തിനു കീഴടങ്ങുന്നു.
നഗരത്തിലെ 17 സർക്കാർ ആശുപത്രികളിലായി കോവിഡ് -19 രോഗികൾക്കായി 117 ഐസിയു വെന്റിലേറ്റർ കിടക്കകൾ മാത്രമാണു നിലവിലുള്ളത്. ആവശ്യക്കാരായി വരുന്നവർ ഇതിന്റെ എത്രയോ അധികവും. പല ആശുപത്രികളിലും മെഡിക്കൽ ഓക്സിജന്റെ വലിയ ക്ഷാമവുമുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്ത് അടുത്ത 15 ദിവസത്തിനുള്ളിൽ കുറഞ്ഞത് 2,000 താൽക്കാലിക ഐസിയു കിടക്കകളെങ്കിലും തയാറാകുമെന്നും ഇവയിൽ 800 എണ്ണത്തിൽ വെന്റിലേറ്ററുകൾ ഉണ്ടാകുമെന്നും, വിക്ടോറിയ ഹോസ്പിറ്റൽ കാമ്ബസിൽ 250 ഐസിയു കിടക്കകളും മറ്റൊരു പുതിയ കെട്ടിടത്തിൽ 150-200 ഐസിയു കിടക്കകളും ഒരുക്കുമെന്നും ഇതിൽ നൂറെണ്ണത്തിൽ വെന്റിലേറ്ററുകളുണ്ടാവുമെന്നും ആരോഗ്യമന്ത്രി കെ.സുധാകർ വെളിപ്പെടുത്തി.
കൊവിഡ് കാലത്തിന് യോജിച്ച ‘സ്‌പെഷ്യല്‍’ ചായ; തയ്യാറാക്കാനും വളരെ എളുപ്പം.
കോവിഡ് ബാധിച്ചുമരിക്കുന്നവർക്കായി നീക്കിവെച്ച ഏഴു ശ്മശാനങ്ങളിലും മൃതദേഹങ്ങളുമായെത്തിയ ആംബുലൻസുകളുടെ തിരക്കാണ്. ഇത് കണക്കിലെടുത്ത് പുതുതായി തവരകരെയിൽ നാലേക്കർ സ്ഥലം ശ്മശാനത്തിനായി റവന്യൂവകുപ്പ് ഏറ്റെടുത്തു.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ സർക്കാർ കടുത്തനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്നവയല്ലാത്ത കടകളും വാണിജ്യ സ്ഥാപനങ്ങളും പോലീസ് അടപ്പിക്കുകയാണ്.
- മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
- ‘ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല’; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ .
- നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.
- രണ്ടാംതരംഗത്തില്‍ കുട്ടികൾ കോവിഡിന് ഇരയാക്കുന്നത് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടായാൽ സൂക്ഷിക്കുക
- കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണാതീതം: മുഖ്യമന്ത്രി