ബെംഗളൂരു: ബെംഗളൂരുവിൽ പെർഫ്യൂം ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്നുജീവനക്കാർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് കെങ്കേരി രാമസാന്ദ്രയിലാണ് സംഭവം. സ്ഫോടനശബ്ദം കേട്ട് പരിഭ്രാന്തരായ പരിസര വാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.തീയണച്ചപ്പോൾ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ അഞ്ചുജീവനക്കാരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിറ്റ് പൂർണമായി കത്തി നശിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്.കനത്ത പുക കാരണം പുറത്തേക്ക് പോകാനാകാതെ കുടുങ്ങിപ്പോയ ജീവനക്കാരാണ് മരിച്ചത്.
രാസവസ്തുക്കൾക്കു മേൽ തീപ്പൊരി വീണതാണ് പൊട്ടിത്തെറിക്കു കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. വിശദമായ പരിശോധനയ്ക്കുശേഷമേ അപകടത്തിന്റെ യഥാർഥ കാരണം അറിയാനാകൂ. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പഴയ റെസിഡൻഷ്യൽ കെട്ടിടമാണ് പെർഫ്യൂം സ്റ്റോറേജ് യൂണിറ്റായി മാറ്റിയത്. കെട്ടിടം ഉടമയെ പോലീസ് തിരഞ്ഞുവരുകയാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; കാണാതായത് നാടോടി ദമ്ബതികളുടെ മകളെ
തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്ബതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്.മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എല്‍ പി നഗർ സ്വദേശികളാണ് ഇവര്‍. അമർദ്വീപ് – റമീനദേവി ദമ്ബതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.