ബംഗളൂരു: ബന്ദിപ്പൂർ വനമേഖല ഉള്‍പ്പെടുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്രയില്‍ അടിയന്തര ആവശ്യക്കാരെയും കടത്തിവിടാമെന്ന് കർണാടക വനംവകുപ്പ്.അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ വ്യക്തമാക്കി. ബന്ദിപ്പൂരില്‍ ചേര്‍ന്ന വനം-പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ല അധികാരികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ രാത്രി ഒമ്ബതു മുതല്‍ പിറ്റേന്ന് പുലർച്ച ആറുവരെ ആംബുലന്‍സുകളും പ്രത്യേക പെര്‍മിറ്റുള്ള കേരളത്തിന്റെയും കര്‍ണാടകയുടെ അഞ്ച് ബസുകളും മാത്രമാണ് ബന്ദിപ്പൂർ വനപാതയിലൂടെ കടത്തിവിടുന്നത്.
മറ്റു വാഹനങ്ങള്‍ രാത്രി ഒമ്ബതിനു മുമ്ബ് ചെക് പോസ്റ്റ് കടക്കണം. ഈ നിബന്ധനയില്‍ ഇളവുവരുത്തുന്നത് അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവർക്ക് ഉപകരിക്കും. ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ചൊവ്വാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ബന്ദിപ്പൂരില്‍ തങ്ങിയ മന്ത്രി, ഉദ്യോഗസ്ഥര്‍ക്കൊപ്പം കേരള അതിര്‍ത്തിവരെ സഞ്ചരിച്ചിരുന്നു. 2012ല്‍ ബന്ദിപ്പൂര്‍ ഉള്‍പ്പെടുന്ന ചാമരാജ് നഗര്‍ ജില്ല ഭരണകൂടമാണ് രാത്രിയാത്ര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി റോഡില്‍ മൃഗങ്ങള്‍ വാഹനമിടിച്ചു മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.
നിരോധനം നീക്കുന്നതിനായി രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2019ല്‍ സുപ്രീംകോടതി നിരോധനം ശരിവെച്ചു. ഈ കേസില്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച തല്‍സ്ഥിതി അറിയിക്കാൻ സുപ്രീംകോടതി കേരള, കർണാടക സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കർണാടക വനംമന്ത്രിയുടെ ബന്ദിപ്പൂർ സന്ദർശനം.
72 വര്‍ഷത്തിന് ശേഷം സൗദിയില്‍ മദ്യവില്പന; ആദ്യ സ്റ്റോര്‍ റിയാദില്‍
72 വര്‍ഷത്തിന് ശേഷം സൗദിയില്‍ മദ്യ വില്പന. ആദ്യ സ്റ്റോര്‍ രാജ്യതലസ്ഥാനമായ റിയാദില്‍ തുറന്നു. മദ്യത്തെ നിഷിദ്ധമായാണ് രാജ്യം കണ്ടിരുന്നത്.എണ്ണ ഇതര സമ്ബദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബീന്‍ സല്‍മാന്റെ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് മദ്യവില്പനയ്ക്ക് തുടക്കമിടുന്നത്.1952 വരെ സൗദിയില്‍ മദ്യം ലഭിച്ചിരുന്നു. പിന്നീടാണ് വിലക്കേര്‍പ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ ഉത്പാദക, കയറ്റുമതി രാജ്യങ്ങളിലൊന്നാണ് സൗദി അറേബ. രാജ്യത്തിന്റെ സാമ്ബത്തിക വരുമാനത്തില്‍ 75 ശതമാനവും സംഭാവന ചെയ്യുന്നത് ക്രൂഡോയില്‍ തന്നെയാണ്.ക്രൂഡോയില്‍ വില കൊവിഡ് കാലയളവില്‍ ബാരലിന് 20 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയതിന്റെ ഭാഗമായാണ് മറ്റ് വരുമാന മാര്‍ഗങ്ങളും ശക്തിപ്പെടുത്തണമെന്ന ചിന്തയുണ്ടായത്.
തുടര്‍ന്ന് ടൂറിസത്തിനും തുടക്കമിട്ടിരുന്നു.നിലവില്‍ സൗദിയുടെ ജി.ഡി.പിയില്‍ 4-5 ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. 2025ഓടെ ഇത് 9-10 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്നതിന്റെ ഭാഗമായാണ് മദ്യ വില്പനശാലയും ആരംഭിക്കുന്നത്.