Home Featured ഗ്യാന്‍വാപി മസ്ജിദിന് മുമ്പ് ക്ഷേത്രമുണ്ടായിരുന്നു; നിര്‍ണായക കണ്ടെത്തലുമായി എഎസ്ഐ, റിപ്പോർട്ട് പുറത്ത്

ഗ്യാന്‍വാപി മസ്ജിദിന് മുമ്പ് ക്ഷേത്രമുണ്ടായിരുന്നു; നിര്‍ണായക കണ്ടെത്തലുമായി എഎസ്ഐ, റിപ്പോർട്ട് പുറത്ത്

കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ നിര്‍ണായക കണ്ടെത്തലുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് എഎസ്‌ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്‌നാണ് ഇന്ന് എഎസ്‌ഐ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് കൊണ്ട് നിര്‍ണായകമായ കണ്ടെത്തലുകള്‍ ഇന്ന് മാധ്യമങ്ങളോട് തുറന്നുപറയുകയായിരുന്നു വിഷ്ണു ശങ്കര്‍.

”നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം പറയാനാകും. ഇത് എഎസ്‌ഐയുടെ നിര്‍ണായക കണ്ടെത്തലാണ്”, അദ്ദേഹം പറഞ്ഞു.ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 32 ഹിന്ദു ലിഖിതങ്ങളും പള്ളിയില്‍ കണ്ടെത്തിയതായി വിഷ്ണു ശങ്കര്‍ പറയുന്നു. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://x.com/ANI/status/1750559443266474008?s=20

കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് ജില്ലാകോടതി പാസാക്കിയ ഉത്തരവിനെ തുടര്‍ന്നാണ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിഞ്ഞതെന്ന് കണ്ടെത്തുന്നതിന് വേണ്ടി എഎസ്‌ഐ ഗ്യാന്‍വാപി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തിയത്. 17ാം നൂറ്റാണ്ടില്‍ ക്ഷേത്രത്തിന് മുകളിലായിരുന്നു പള്ളി പണിതതെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഡിസംബര്‍ 18ന് സീല്‍ വച്ച കവറില്‍ എഎസ്‌ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എട്ട് തവണ മാറ്റിവെച്ചതിന് തുടര്‍ന്നാണ് അന്ന് എഎസ്‌ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതേസമയം ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് എഎസ്‌ഐ നടത്തിയ സര്‍വേയുടെ കോപ്പി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ രംഗത്ത് വന്നിരുന്നു.

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ച്‌ വനിത പൊലീസുകാര്‍; അന്വേഷണത്തിന് ഉത്തരവ്

ഹൈദരാബാദ്: പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാർഥിനിയെ സ്കൂട്ടറില്‍ പിന്തുടർന്ന് മുടിയില്‍ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ വനിത പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.കാർഷിക സർവകലാശാലക്കായി നീക്കിവെച്ച ഭൂമിയില്‍ തെലങ്കാന ഹൈകോടതി കെട്ടിടം നിർമിക്കാൻ തീരുമാനിച്ചതിനെതിരെയാണ് ഹൈദരാബാദില്‍ വിദ്യാർഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. വിദ്യാർഥിനിയെ രണ്ട് വനിത പൊലീസുകാർ സ്കൂട്ടറില്‍ പിന്തുടരുന്നതും ഓടുന്ന വണ്ടിയില്‍ നിന്ന് കുട്ടിയുടെ മുടിയില്‍ പിടിച്ച്‌ വലിച്ചിഴക്കുന്നതുമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പിടിവലിക്കിടെ നിലത്തേക്ക് വീണ പെണ്‍കുട്ടി അസഹ്യമായ വേദനകൊണ്ട് പുളയുന്നുമുണ്ട്.ഹൈദരാബാദിലെ പ്രഫസർ ജയശങ്കർ തെലങ്കാന സ്റ്റേറ്റ് അഗ്രിക്കള്‍ച്ചർ യൂനിവേഴ്സിറ്റി കാംപസിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ആർ.എസും ബി.ജെ.പിയും രംഗത്തുവന്നു. പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ആർ.എസ് നേതാവ് കെ. കവിത ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group