Home Featured ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനൽ 45 വർഷത്തിന് ശേഷം നവീകരിക്കുന്നു

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനൽ 45 വർഷത്തിന് ശേഷം നവീകരിക്കുന്നു

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനൽ 45 വർഷത്തിന് ശേഷം നവീകരിക്കുന്നു. മെട്രോ കൂടി വന്നതോടെ നിലവിലെ ടെർമിനലിന്റെ സ്‌ഥലപരിമിതി ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നവീകരണം ആരംഭിക്കുന്നതെന്നു ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു.മജസ്റ്റിക് കേന്ദ്രീകരിച്ച് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബാണ് നിർമിക്കുന്നത്. കെഎസ്ആർ റെയിൽവേ സ്‌റ്റേഷൻ, കെഎസ്ആർടിസി ടെർമിനലുകൾ, ബിഎംടിസി ടെർമിനൽ, നമ്മ മെട്രോ ഇന്റർചേഞ്ച് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുള്ളതാണു നിർദിഷ്‌ട മൾട്ടി മോഡൽ ഹബ്വെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

സൗകര്യം പരിമിതം: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സിറ്റി ബസ് സ്റ്റേഷനായ മജസ്റ്റിക് കെംപഗൗഡ ബസ് ടെർമിനലിനെ പ്രതിദിനം 7-10 ലക്ഷം യാത്രക്കാർ ആശ്രയിക്കുന്നുണ്ടെന്നാണു കണക്ക്. 1980ൽ ആർ.ഗുണ്ടുറാവു മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇപ്പോൾ കാണുന്ന ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്ത്. 16 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മജസ്‌റ്റിക്കിൽ കർണാടക ആർടിസിയുടെ മൂന്ന് ബസ് ടെർമിനലുകളും ബിഎംടിസിയുടെ ഒരു ടെർമിനലുമാണു സ്‌ഥിതി ചെയ്യുന്നത്.

ബിഎംടിസി ഒരു ദിവസം 12,000-13,000 ഷെഡ്യൂളുകളും കെഎസ്ആർടിസി 2500-3000 ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തടാകം നികത്തി ബസ് ടെർമിനൽ നിർമിച്ചപ്പോഴുള്ള സൗകര്യങ്ങൾ തന്നെയാണ് ഇന്നുമുള്ളത്. നാല് പ്ലാറ്റ്ഫോമുകളിലായുള്ള നിരനിരയായ 26 ട്രാക്കുകളിലൂടെ നടന്ന് ബസ് പിടിക്കണമെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയത്ത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും പതിവ് കാഴ്‌ചയാണ്. സ്‌റ്റാൻഡിലേക്ക് പ്രവേശിക്കാൻ നാലു പ്രവേശനകവാടങ്ങളുണ്ടെങ്കിലും പുറത്തേക്ക് കടക്കാൻ രണ്ട് കവാടം മാത്രമാണുള്ളത്.

ആഗ്രഹിച്ചത് ഗോവ, ടെക്കിയായ ഭര്‍ത്താവ് ഹണിമൂണിന് കൊണ്ടുപോയത് അയോദ്ധ്യയിലേക്ക്; വിവാഹമോചനം തേടി യുവതി

ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. ഗോവയില്‍ കൊണ്ടുപോകാമെന്നായിരുന്നു ഭർത്താവ് വാഗ്ദ്ധാനം ചെയ്തിരുന്നത്.മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകള്‍.യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയെ സമീപിച്ചത്. ഐടി മേഖലയിലാണ് ഭർത്താവ് ജോലി ചെയ്യുന്നത്. ഉയർന്ന ശമ്ബളവുണ്ട്. തനിക്കും നല്ല ശമ്ബളമുണ്ട്. സാമ്ബത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല. വേണമെങ്കില്‍ വിദേശത്തും ഹണിമൂണിനായി പോകാം. മാതാപിതാക്കളെ നോക്കണമെന്നും, വിദേശയാത്രയ്ക്ക് താത്പര്യമില്ലെന്നും ഭർത്താവ് പറഞ്ഞു.

ഒടുവില്‍ ഇന്ത്യയിലെവിടെയെങ്കിലും പോകാമെന്ന് തന്നോട് പറയുകയായിരുന്നുവെന്ന് യുവതി നല്‍കിയ ഹർജിയില്‍ പറയുന്നു.ഹണിമൂണ്‍ ഗോവയില്‍ മതിയെന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചു. എന്നാല്‍ ഭാര്യയോട് ഒരക്ഷരം പോലും ചോദിക്കാതെ അയോദ്ധ്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര പോകുന്നതിന് തലേദിവസമാണ് യുവതി വിവരമറിയുന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് മുമ്ബ് അയോദ്ധ്യയിലേക്ക് പോകണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമാണെന്നും ഇയാള്‍ ഭാര്യയെ അറിയിച്ചു. ഈ സമയം യുവതി എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല.യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ വിവാഹമോചനം തേടി കോടതിയെ സമീപിക്കുകയായിരുന്നു. തന്നേക്കാള്‍ കൂടുതല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കാണ് ഭർത്താവ് പ്രാധാന്യം നല്‍കുന്നതെന്നും യുവതി ആരോപിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group