മംഗലാപുരത്ത് പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാലുമരണം. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്ന് മംഗളൂരു കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്.
കാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
ബോട്ടിനെ ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.