തൃശൂര്‍: തൃശുര്‍ പുരം മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രൗഢിയോടെ നടത്താന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരം കാണാന്‍ എത്തുന്ന 45 വയസ്സിനു മുകളിലുളളവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 45 വയസ്സിനു താഴെയുള്ളവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കായിരിക്കും ദേവസ്വങ്ങളില്‍ നിന്ന് പാസ് ലഭിക്കൂ. പൂരപ്പറമ്ബില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ല.
ചീഫ് സെക്രട്ടറിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പൂരം ഭാരവാഹികളുടെയും നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. സാമൂഹിക അകലം അടക്കം പല നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തുവെങ്കിലും ഏറ്റവും സ്വീകാര്യമായ നിര്‍ദേശങ്ങളാണ് സ്വീകവരിച്ചിരിക്കുന്നത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണെന്നും പൂരം ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ തവണ പൂരം ഭക്തരെ പൂര്‍ണ്ണമായൂം ഒഴിവാക്കി ആചാരം മാത്രമായി ചുരുക്കിയിരുന്നു.