Home Featured ബെംഗളൂരു:നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര – മാതവാര പാത ജൂലൈയിൽ തുറക്കും.

ബെംഗളൂരു:നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര – മാതവാര പാത ജൂലൈയിൽ തുറക്കും.

ബെംഗളൂരു നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര – മാതവാര (3.14 കിലോമീറ്റർ) ജൂലൈയിൽ തുറന്നേക്കും. 2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പാതയാണിത്. ബെംഗളൂരു രാജ്യാന്തര കൺവൻഷൻ സെൻ്റർ (ബിഐഎസി) വരെയുള്ള പാത തുറക്കുന്നതോടെ ബെംഗളൂരു നഗരാതിർത്തി വരെ ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. മഞ്ജുനാഥ നഗർ, ചിക്കബിദരക്കലു, മാതവാര എന്നീ 3 സ്റ്റേഷനുകളാണു പാതയിലുള്ളത്. അഞ്ജേപാളയയിൽ സ്റ്റേഷൻ വേണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ പാതയുടെ നിർമാണം ഇടക്കാലത്തു നിലച്ചിരുന്നു. എന്നാൽ ചിക്കബിദരക്കലു സ്‌റ്റേഷനുമായി ബന്ധപ്പെടുത്തി അജേപാളയയിൽ നിന്ന് പുതിയ റോഡ് നിർമിക്കാമെന്നു ബിഎംആർസി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ല്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് ആദ്യ ബുള്ളറ്റ് ട്രെയിൻ സര്‍വീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന 2024-ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു സ്വപ്ന പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. ‘2026-ല്‍ സൂറത്തിനും ബിലിമോറിനുമിടയില്‍ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്’, സമ്മിറ്റില്‍ അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്ററോളം നീണ്ട അടിത്തറയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

തീരുമാനിച്ചതു പ്രകാരം പദ്ധതിയുടെ പണികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിൻ പ്രൊജക്ടിന് ആവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്തതായി റെയില്‍വേ മന്ത്രാലയം ജനുവരി എട്ടിന് പ്രഖ്യാപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group