Home Featured കര്‍ണാടകയില്‍ 201 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ 201 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ 201 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 974 ആയി.മൈസൂരുവില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 7315 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 6557 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും 758 ആര്‍.എ.ടി ടെസ്റ്റുകളും ഉള്‍പ്പെടുന്നു. 2.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 0.49 ശതമാനവും. 14 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ബംഗളൂരു നഗരത്തില്‍ 1666 പേരെ പരിശോധിച്ചു. 121 പേര്‍ക്ക് കോവിഡ് കണ്ടെത്തി. 84 പേര്‍ രോഗമുക്തി നേടി. നിലവില്‍ 507 പേരാണ് രോഗബാധിതരായി നഗരത്തില്‍ കഴിയുന്നത്. മൈസൂരുവില്‍ പുതുതായി 10ഉം തുമകുരുവില്‍ 14ഉം ചാമരാജ് നഗറില്‍ എട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍

മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു. ഡല്‍ഹി ഭികം സിംഗ് കോളനി ഏരിയയിലാണ് സംഭവം.ചട്നി ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ കടയുടമ യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഭികം സിംഗ് കോളനിയിലെ ഫാര്‍ഷ് ബസാര്‍ ഏരിയയിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അക്രമം നടന്നത്. കൂടുതല്‍ ചട്ണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മോമോസ് കോര്‍ണര്‍ ഉടമയും ഉപഭോക്താവും തമ്മില്‍ വാക്കേറ്റമുണ്ടായി.തര്‍ക്കം രൂക്ഷമാവുകയും കടയുടമ കത്തി ഉപയോഗിച്ച്‌ ഉപഭോക്താവിനെ ആക്രമിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഉപഭോക്താവിനെ ജിടിവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group