Home Featured ബെംഗളൂരുവിലെ സ്പായിൽ റെയ്ഡ്; 44 യുവതികളെ രക്ഷപ്പെടുത്തി

ബെംഗളൂരുവിലെ സ്പായിൽ റെയ്ഡ്; 44 യുവതികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു ഓൾഡ് മദ്രാസ് റോഡിലെ സ്പായിൽ അനധികൃതമായി ജോലിചെയ്തിരുന്ന 44 യുവതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) രക്ഷപ്പെടുത്തി.വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവർ. സ്പാ ഉടമ അനിലിനെ അറസ്റ്റുചെയ്തു. ഇയാളുടെ ആഡംബരകാറും സി.സി.ബി. സംഘം പിടിച്ചെടുത്തു.അനാശാസ്യം നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് സി.സി.ബി. ഉദ്യോഗസ്ഥർ സ്പായിൽ റെയ്ഡ് നടത്തിയത്. ഈ സമയത്ത് വിവിധ ആവശ്യങ്ങൾക്കായെത്തിയ 34 പേരും സ്പായിലുണ്ടായിരുന്നു. ഇവരെയും സി.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാദേവപുര പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സ്പാ പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ മഹാദേവപുര പോലീസിന് നിർദേശം നൽകി.

രക്ഷപ്പെടുത്തിയ യുവതികളുടെ മൊഴി സി.സി.ബി. ശേഖരിച്ചുവരുകയാണ്. ഏതുസാഹചര്യത്തിലാണ് യുവതികൾ ഇവിടെയെത്തിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും.ഇതിനുശേഷം കൂടുതൽ വകുപ്പുകൾ ഉടമയ്ക്കെതിരേ ചുമത്താനാണ് തീരുമാനം. ഇയാൾക്കെതിരേ നേരത്തേ പീഡനപരാതിയുയർന്നിരുന്നതായും സി.സി.ബി. അറിയിച്ചു. സ്പായിലെ ജീവനക്കാരിയാണ് പരാതിനൽകിയിരുന്നത്.

വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോണ്‍, ഒരു മലയാളി ലുക്കുള്ള പെണ്‍കുട്ടി: ഭീമൻ രഘു

ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.ഭീമൻ രഘുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വെബ്‌സീരീസിന്റെ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോണിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം നടൻ ഭീമൻ രഘു തുറന്ന് പറഞ്ഞതാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോണ്‍ എന്ന് ഭീമൻ രഘു പറയുന്നു

ഭീമൻ രഘുവിന്റെ വാക്കുകള്‍ ഇങ്ങനെ; ഇത്രയും പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ഞാൻ കണ്ടിട്ടില്ല. ആദ്യത്തെ ദിവസം വന്നപ്പോള്‍ ഫുള്‍ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ. കുറച്ച്‌ നേരെ കഴിഞ്ഞപ്പോള്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി ഒരു പെങ്കൊച്ച്‌ നടന്നു വരുന്നത് കണ്ടു. അതാണ് സണ്ണി ലിയോണ്‍. നമുക്ക് അത് വിശ്വസിക്കാൻ പറ്റില്ല, കാരണം വലിയ ആര്‍ഭാടമായിട്ടാണ് അവര് വരുന്നത്. മേക്കപ്പും മറ്റ് സെറ്റപ്പും കൂടെ 10-15 പേരുമായാണ് വന്നത്. പക്ഷെ അവള്‍ വളരെ കൂള്‍ ആയി മേക്കപ്പ് ഒന്നും ഇല്ലാതെ നടന്നു വന്നു, സംവിധായകനെ കാണാൻ. കാണുമ്ബോള്‍ ഒരു മലയാളി ലുക്കുള്ള പെണ്‍കുട്ടി.അഞ്ച് കഥാപാത്രങ്ങളുടെ ഓര്‍മ്മയില്‍ കൂടി സണ്ണി ലിയോണിന്റെ ഒരു സോംഗ് ഒക്കെയുണ്ട്. ഫുള്‍ സ്യൂട്ടില്‍ ഞങ്ങള്‍ എല്ലാവരും കൂടെയുള്ള ഒരു സോഗും ഡാൻസും ഉണ്ട്. ഫൈറ്റ് ഉണ്ട്, സീൻസ് ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്, കോമഡി ഉണ്ട്. എല്ലാം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സിനിമ എന്ന് തന്നെ പറയാം.’

You may also like

error: Content is protected !!
Join Our WhatsApp Group