ബംഗളൂരു: ബെള്ളാരി റോഡിലെ ഫിനിക്സ് മാള്‍ ഓഫ് ഏഷ്യ രണ്ടാഴ്ചത്തേക്ക് അടച്ചിടാനുള്ള ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവില്‍ തുടര്‍നടപടി കര്‍ണാടക ഹൈകോടതി തടഞ്ഞു.മാള്‍ ഉടമകളായ മുംബൈയിലെ സ്പാര്‍ക്കിള്‍ വണ്‍ മാള്‍ ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്.രണ്ടാഴ്ചത്തേക്ക് മാള്‍ അടച്ചിടണമെന്നായിരുന്നു സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവ്. മാളിലേക്ക് ആളുകള്‍ കൂടുതലായി വരുന്നത് മേഖലയില്‍ ഗതാഗത തടസ്സത്തിനിടയാക്കുന്നുവെന്നും മാളില്‍നിന്നുള്ള ശബ്ദമലിനീകരണം സമീപവാസികള്‍ക്ക് ശല്യമാകുന്നെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പുതുവത്സരത്തിനും മകരസംക്രാന്തി ആഘോഷ വാരാന്ത്യത്തിലും (ജനുവരി 13, 14) തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ജനുവരി 15 വരെ മാള്‍ അടച്ചിടാൻ നിര്‍ദേശിച്ചത്. 10,000 കാറുകളും 10,000 ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം മാളില്‍ വേണ്ടതുണ്ട്. എന്നാല്‍, 2324 വാഹനങ്ങള്‍ നിര്‍ത്താനുള്ള സൗകര്യമേ മാളിലുള്ളൂ എന്ന് ബംഗളൂരു ട്രാഫിക് പൊലീസ് ജോയന്റ് കമീഷണര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാളില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ പലപ്പോഴും സമീപത്തെ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുകൂടി കടന്നുപോകുന്ന പ്രധാന പാതയായ ബെള്ളാരി റോഡിലാണ് മാള്‍ സ്ഥിതി ചെയ്യുന്നത്.
ഗതാഗത തടസ്സം രൂപപ്പെടുന്നത് ആംബുലൻസ് സര്‍വിസുകളെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമീഷണര്‍ മാള്‍ അടച്ചിടാൻ ഉത്തരവിട്ടത്.
പതിവ് തെറ്റിക്കാതെ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ്തുമസ് പുതുവത്സര മദ്യ വില്പന; ഇത്തവണ സംസ്ഥാനത്ത് വിറ്റത് 543 കോടി രൂപയുടെ മദ്യം
പതിവ് തെറ്റിക്കാതെ ഇത്തവണയും റെക്കോര്‍ഡ് നേട്ടവുമായി ക്രിസ്തുമസ് പുതുവത്സര മദ്യ വില്പന. സംസ്ഥാനത്താകമാനം ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യമാണ്.94.5 കോടി രൂപയുടെ മദ്യമാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞവര്‍ഷം 516.26 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലാണ് പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്പന നടന്നത്. ക്രിസ്തുമസിനും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്പനയാണ് നടന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് മൂന്നുദിവസം സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.70.73 കോടി രൂപയുടെ മദ്യമാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് വിറ്റത്.
ഈ വര്‍ഷം ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യം വില്‍പ്പന നടത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 75.41കോടി രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം ക്രിസ്തുമസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വില്പനയും നടന്നു.63,85,290 രൂപയുടെ മദ്യ വില്പനയുമായി ചാലക്കുടി ഔട്ട്ലെറ്റ് ആണ് ഇത്തവണ മദ്യ വില്പനയില് ഒന്നാം സ്ഥാനത്ത്. 62,87,120 രൂപയുടെ മദ്യ വില്പനയുമായി ചങ്ങനാശ്ശേരി ഔട്ട്ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 62,31,140 രൂപയുടെ മദ്യ വില്പനയുമായി ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്തും 60,08,130 രൂപയുടെ മദ്യ വില്പനയുമായി പവര്‍ഹൗസ് ഔട്ട്ലെറ്റ് നാലാം സ്ഥാനത്തും 51,99,570 രൂപയുടെ മദ്യ വില്പനയുമായി നോര്‍ത്ത് പറവൂര്‍ ഔട്ട്ലെറ്റ് അഞ്ചാം സ്ഥാനത്തും ഉണ്ട്.