Home Featured രാജ്യത്തെ പ്രഭാത ഭക്ഷണം ഉണ്ടാക്കാന്‍ മടിക്കുന്ന നഗരമായി ബെംഗളുരു..

രാജ്യത്തെ പ്രഭാത ഭക്ഷണം ഉണ്ടാക്കാന്‍ മടിക്കുന്ന നഗരമായി ബെംഗളുരു..

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണപ്രേമിയെ പരിചയപ്പെടുത്തി ഭക്ഷണ ഡെലിവറി ആപ്പായ സൊമാറ്റോ. മുംബൈ സ്വദേശി ഹനീസാണ് 2023ല്‍ ഓണ്‍ലൈനിലൂടെ ഏറ്റവുമധികം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.3,580 ഓര്‍ഡറുകള്‍ ആണ് ഈ വര്‍ഷം ഇതുവരെ ഹനീസ് നല്‍കിയത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 9 തവണയോളമാണ് ഹനീസ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ പ്രേമിയെന്നാണ് ഹനീസിനെ സൊമാറ്റോ വിശേഷിപ്പിക്കുന്നത്.മുംബൈ സ്വദേശിയായ ഒരാളാണ് ഒരു ദിവസം ഏറ്റവുമധികം ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 121 ഓര്‍ഡറുകളാണ് ഇയാള്‍ ഒരു ദിവസം ചെയ്തത്. ഏറ്റവുമധികം ബ്രേക്ക് ഫാസ്റ്റ് ഓ‍ര്‍ഡര്‍ ചെയ്ത നഗരം ബെംഗളൂരുവും ഡിന്നര്‍ ഓര്‍ഡര്‍ ചെയ്ത നഗരം ദില്ലിയുമാണ്. സൊമാറ്റോയ്ക്ക് ഈ വര്‍ഷം ലഭിച്ച ഏറ്റവും വലിയ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത് ബെംഗളുരുവില്‍ നിന്നാണ്.

46273 രൂപയുടെ ഭക്ഷണമാണ് ബെംഗളുരു സ്വദേശി ഒരു തവണ ഓര്‍ഡര്‍ ചെയ്തത്. മറ്റൊരാള്‍ സമ്മാനമായി 1389 ഓര്‍ഡറാണ് നല്‍കിയത്. 6.6 ലക്ഷം രൂപ വില വരുന്നതാണ് ഈ ഓര്‍ഡറെന്നാണ് സൊമാറ്റോ വിശദമാക്കുന്നത്.സ്വിഗ്ഗിയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. ഹൈദരബാദില്‍ മാത്ര ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ബിരിയാണി തീറ്റയില്‍ രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്തള്ളിയിരിക്കുന്നതും ഹൈദരബാദാണ്. 4.55 കോടിയുടെ ന്യൂഡില്‍സ് ഓര്‍ഡറുകളാണ് രാജ്യത്ത് നിന്ന് സൊമാറ്റോയ്ക്ക് ലഭിച്ചത്.

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഭാര്യയുടെ പരാതി, വ്യവസായിക്ക് 9 വര്‍ഷം കഠിന തടവ്

പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ഭാര്യയുടെ പരാതിയില്‍ വ്യവസായിക്ക് ഒമ്ബത് വര്‍ഷം കഠിന തടവ്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് കോവാദമനുസരിച്ച്‌, 2007-ല്‍ വിവാഹം കഴിഞ്ഞയുടനെ നിര്‍ബന്ധിത പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെ, മാനസികവും ശാരീരികവുമായി ഇയാള്‍ നിരന്തരം ഭാര്യയെ പീഡിപ്പിച്ചു.സ്ത്രീധനത്തിന്റെ പേരിലും യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. പീഡനം സഹിക്കവയ്യാതെ മകളെയും കൊണ്ട് ഇവര്‍ 2016ല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു. 2016 മെയ് 7-ന് സുപെല പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കി. ഐപിസി സെക്ഷൻ 377, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ സ്ത്രീധന പീഡനത്തിന് സെക്ഷൻ 498 എ പ്രകാരമാണ് കേസെടുത്തത്

You may also like

error: Content is protected !!
Join Our WhatsApp Group