മംഗളൂരു:ദക്ഷിണ കന്നട ജില്ലയില്‍ ഓണ്‍ലൈൻ നിക്ഷേപ തട്ടിപ്പില്‍ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബണ്ട്വാള്‍ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫല്‍ഗുനി നദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങി സ്കൂട്ടറില്‍ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തില്‍ സ്കൂട്ടര്‍ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തെരച്ചില്‍ നടത്തിയതിനെതുടര്‍ന്ന് ഞായറാഴ്ച ഫല്‍ഗുനി നദിയില്‍ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു.ഓണ്‍ലൈൻ നിക്ഷേപ തട്ടിപ്പില്‍ 21 ലക്ഷം രൂപ നഷ്ടമായത് സംബന്ധിച്ച് യുവതി ബണ്ട്വാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ അന്വേഷണം നടന്നില്ല. പണം നഷ്ടമായതിലുള്ള വിഷമം കാരണം ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
വീണ്ടും സര്‍വീസ് തുടങ്ങി റോബിൻ; ഒരു കി.മീ. പിന്നിട്ടപ്പോള്‍ തന്നെ തടഞ്ഞ് എംവിഡി
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് വീണ്ടും സര്‍വീസ് തുടങ്ങി. പത്തനംതിട്ട കോയമ്ബത്തൂര്‍ റൂട്ടിലാണ് സര്‍വീസ് തുടങ്ങിയത്.കോടതി നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നല്‍കിയിരുന്നു. ഇന്ന് സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സര്‍വീസ് തുടരാൻ അനുവദിച്ചു. അതേസമയം, നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ അടുത്ത മാസം അന്തിമ വിധി പറയും.