Home Featured ഓസ്‌കര്‍ പ്രതീക്ഷ അവസാനിച്ചു: ചുരുക്കപ്പട്ടികയില്‍ നിന്ന് ‘2018’ പുറത്ത്

ഓസ്‌കര്‍ പ്രതീക്ഷ അവസാനിച്ചു: ചുരുക്കപ്പട്ടികയില്‍ നിന്ന് ‘2018’ പുറത്ത്

by admin

വാഷിങ്ടണ്‍: ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷ പുറത്ത്. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ‘2018’ന് ഇടം നേടാനായില്ല. 15 സിനിമകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. വിഷ്വല്‍ ഇഫ്കറ്റ്‌സ് വിഭാഗത്തില്‍ നിന്ന് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറും പുറത്തായി.2018-ല്‍ കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം. തിയേറ്ററുകളില്‍ 2018 വലിയ സാമ്പത്തിക വിജയം നേടിയിരുന്നു.

പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ കഴിഞ്ഞ വര്‍ഷം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചെങ്കിലും 2023ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആദ്യ അഞ്ചില്‍ ഇടം നേടിയ അവസാന ചിത്രം 2001-ല്‍ അശുതോഷ് ഗോവാരിക്കര്‍ ഒരുക്കിയ ‘ലഗാന്‍’ ആയിരുന്നു.

അതേസമയം, 96-ാമത് അക്കാഡമി അവാര്‍ഡിനുള്ള ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 15 സിനിമകള്‍ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് കടക്കും. വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ഒമ്പത് സിനിമകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

എഐ ക്യാമറയ്ക്ക് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം; മൂന്ന് യുവാക്കളുടെ ലെസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: എഐ ക്യാമറയ്ക്ക് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയാന്‍ മോട്ടോര്‍ സൈക്കിളിന് മുകളില്‍ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ചാലാട് സ്വദേശിയായ മറ്റൊരാള്‍ മൂന്നുപേരെയും കൊണ്ട് മുന്‍ഭാഗത്തെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഒരു കൈകൊണ്ട് മറച്ചുപിടിച്ച് മോട്ടോര്‍സൈക്കിള്‍ ഓടിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും കൂടാതെ എടപ്പാളിലുള്ള ഐഡിടിആറില്‍ പരിശീലനത്തിനും അയച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group